മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിന് പിന്തുണ നല്‍കുന്ന കാര്യം പുനഃപരിശോധിക്കുമെന്ന് മായാവതി

മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിന് പിന്തുണ നല്‍കുന്ന കാര്യം പുനഃപരിശോധിക്കുമെന്ന് ബിഎസ്‌പി നേതാവ് മായാവതി. ഗുണ ലോക്സഭാ മണ്ഡലത്തിലെ ബിഎസ്‍പി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തുന്നുവെന്നും മായാവതി വ്യക്തമാക്കി.
സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്ന കാര്യത്തില്‍ കോണ്‍ഗ്രസെന്നോ ബിജെപിയെന്നോ വ്യത്യാസമില്ലെന്ന് മായാവതി പറഞ്ഞു.കോണ്‍ഗ്രസിനൊപ്പം സഖ്യമില്ലെന്ന് പ്രഖ്യാപിച്ച മായാവതി എന്നാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചത്.
https://www.facebook.com/Malayalivartha