ബംഗളുരു സ്‌കൂളില്‍ വീണ്ടും പീഡനം; പ്രതിഷേധിച്ചവര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്

നഗരത്തിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി ബലാല്‍സംഗം ചെയ്യപ്പെട്ടു. എട്ടുവയസുകാരിയായ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. തുടര്‍ന്ന് സ്‌കൂളിനു മുന്നില്‍ പ്രതിഷേധവുമായി തടിച്ചു കൂടിയ രക്ഷിതാക്കള്‍ സ്‌കൂളിനു നേരെ കല്ലെറിഞ്ഞു.
ആരോപണ വിധേയനായ അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്‌കൂളിലെ മറ്റൊരധ്യാപകനെ രക്ഷിതാക്കള്‍ കയ്യേറ്റം ചെയ്തു.ഇവരെ പിരിച്ചു വിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
കഴിഞ്ഞ വര്‍ഷം ബംഗളുരുവിലെ മൂന്ന് സ്‌കൂളുകളില്‍ സമാനമായ സംഭവങ്ങള്‍ നടന്നിരുന്നു. അധ്യാപകരോ ജീവനക്കാരോ വിദ്യാര്‍ത്ഥിനികളെ ബലാല്‍സംഗം ചെയ്ത സംഭവങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























