തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന് കനത്ത തിരിച്ചടി; റാവുവുമായി കൂടിക്കാഴ്ചയ്ക്കില്ലെന്നു ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന് കനത്ത തിരിച്ചടി. കോണ്‍ഗ്രസ്, ബിജെപി ഇതര ഫെഡറല്‍ മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചന്ദ്രശേഖര റാവുവുമായി കൂടിക്കാഴ്ചയ്ക്കില്ലെന്നു ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍.
ചന്ദ്രശേഖര റാവു ഈ മാസം 13നു സ്റ്റാലിനെ കാണാന്‍ സമയം തേടിയിരുന്നു. 19നു നടക്കുന്ന നാലു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തിരക്കാണു കൂടിക്കാഴ്ചയില്‍നിന്നു പിന്മാറാന്‍ ഡിഎംകെ കാരണമായി ചൂണ്ടിക്കാട്ടിയത്
നേരത്തെ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമിയുമായും റാവു ചര്‍ച്ച നടത്തിയിരുന്നു. ഇന്നലെ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചന്ദ്രശേഖര റാവു കൂടിക്കാഴ്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha