"മമതയുടേത് സ്വച്ഛാധിപത്യ ഭരണം"; പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കടന്നാക്രമിച്ച് ബിജെപി

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കടന്നാക്രമിച്ച് ബിജെപി. മമതയുടേത് സ്വച്ഛാധിപത്യ ഭരണമാണെന്നും അവിടെ നടക്കുന്നത് കാട്ടു നീതിയാണെന്നും ബിജെപി നേതാവ് ആര്. മാധവ് കുറ്റപ്പെടുത്തി.
അക്രമ സംഭവങ്ങള്‍ അനവധിയുണ്ട് ബംഗാളില്‍ ഇതുകൊണ്ട് തന്നെയാണ് ഇവിടെ തെരഞ്ഞെടുപ്പ് സമയത്ത് പോളിംഗ് ബൂത്തുകളില്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ബന്ധിതരായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മമതയ്ക്ക് എല്ലാം രാഷ്ട്രീയത്തിന്റെ കണ്ണുകൊണ്ടേ കാണാനാകൂ. അതാണ് അവര്‍ ഫോനി ചുഴലിക്കാറ്റ് ഉണ്ടായപ്പോള്‍ പ്രധാനമന്ത്രിയുടെ ഫോണ്‍ എടുക്കാതിരുന്നതെന്നും മാധവ് കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha