ജമ്മുകാശ്മീരില്‍ രാഷ്ടപതി ഭരണത്തിന് സാധ്യത, കാവല്‍ മുഖ്യമന്ത്രിയായി തുടരാനില്ലെന്ന് ഒമര്‍ അബ്ദുല്ല

ജമ്മുകാശ്മീരില്‍ രാഷ്ടപതി ഭരണത്തിന് സാധ്യത. മന്ത്രിസഭാ രൂപീകരണം അനിശ്ചിതമായി നീണ്ടു പോകുന്ന സാഹചര്യത്തിലാണിത്. സംസ്ഥാനത്ത് കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ തനിക്ക് കഴിയില്ലന്നും ഇതില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ഒമര്‍ അബ്ദുള്ള അഭ്യര്‍ത്ഥിക്കുകയും ചെയ്തതോടെ ഗവര്‍ണര്‍ എന്‍.എന്‍. വോറ ഭരണരംഗത്തെ സ്തംഭനാവസ്ഥ ചൂണ്ടികാട്ടി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി.
രാഷ്ട്രപതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ ഭരണം ഉള്‍പ്പെടെയുള്ള മൂന്ന് പോംവഴികള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ ഒമര്‍ അബ്ദുള്ള ഡല്‍ഹിയില്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തിയതിനു പിറകെയാണ് റിപ്പോര്‍ട്ട് അയച്ചത്. മാതാപിതാക്കളുടെ അസുഖം കാരണം പന്ത്രണ്ട് ദിവസമായി ലണ്ടനില്‍ തങ്ങുകയായിരുന്നു ഒമര്‍. പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള സംഘര്‍ഷവും താഴ്‌വരയില്‍ വെള്ളപ്പൊക്കത്തിനിരയായവര്‍ക്ക് നല്‍കേണ്ട പിന്തുണയും കണക്കിലെടുക്കുമ്പോള്‍ മുഴുവന്‍ സമയഭരണാധികാരിയുടെ ഇടപെടല്‍ ആവശ്യമാണ്. ഈ സാഹചര്യം കണക്കിലെടുത്ത് തന്നെ ഒഴിവാക്കണമെന്നായിരുന്നു ഒമറിന്റെ അഭ്യത്ഥന. ഒമറിന്റെ അഭ്യര്‍ഥനയില്‍ ഗവര്‍ണര്‍ അനുകൂല നിലപാട് സ്വീകരിക്കാനാണ് സാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























