ഗോഹട്ടി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് രാജ്കുമാര്‍ മനിസന അന്തരിച്ചു.

ഗോഹട്ടി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് രാജ്കുമാര്‍ മനിസന (82) അന്തരിച്ചു. ജനുവരി 6-ാം തീയതിയാണ് കസേരയില്‍ നിന്നും വീണ് തലയ്ക്ക് പരുക്കേറ്റതിനെതുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെയായിരുന്നു അന്ത്യം.
1984 നവംബര്‍ 21 നാണ് മനിസന ഗോഹട്ടി ഹൈക്കോടതിയില്‍ ജഡ്ജിയാകുന്നത്. 1994 ജനുവരി 24ന് അദ്ദേഹം ഗോഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തി.
പിന്നീട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍, പത്രപ്രവര്‍ത്തക വേജ് ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് അദ്ദേഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























