സോണിയാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെയുള്ള കേസ് റദ്ദാക്കിയ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യ സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചു

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ സോണിയാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി വിന്‍സന്റ് ജോര്‍ജ്ജിനെതിരെയുള്ള നടപടി റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കതിരെ സിബിഐ അപ്പീല്‍ പോകണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു.
സോണിയാഗാന്ധിയുടെ ഇപ്പോഴത്തെ പ്രൈവറ്റ് സെക്രട്ടറിയും പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന വിന്‍സന്റ്‌ജോര്‍ജ്ജിനെതിരെ വരവില്‍ കവിഞ്ഞ സമ്പാദ്യമുണ്ടാക്കി എന്ന കേസില്‍
2001-ലെ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് സിബിഐ കേസെടുത്തിരുന്നു. സിബിഐ നടത്തിയ വിവിധ റെയ്ഡുകളില്‍ ഇദ്ദേഹത്തിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിരുന്നു.
എന്നാല്‍ 2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ കേസ് മുന്നോട്ടു കൊണ്ടുപോവാതിരിക്കാന്‍ സിബിഐയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ഇതിനെതുടര്‍ന്ന് എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് 12 വര്‍ഷങ്ങള്‍ക്ക് ശേഷം അന്വേഷണം അവസാനിപ്പിക്കുവാന്‍ സിബിഐ നിര്‍ബന്ധിതരായി. കേസില്‍ പ്രതിയായ വിന്‍സന്റ് ജോര്‍ജ്ജിന്റെ ബന്ധുക്കള്‍ക്കും കൂട്ടാളികള്‍ക്കും രാജ്യം വിട്ടു പോകാന്‍ യുപിഎ സര്‍ക്കാര്‍ അവസരം നല്‍കുകയും ചെയ്തു.
ഈ കേസിലെ ഒരു പ്രധാന സാക്ഷിയും വിന്‍സന്റ് ജോര്‍ജ്ജിന്റെ ബന്ധുവുമായ സാബുവിന് രാജ്യം വിട്ട് അമേരിക്കയ്ക്കു പോകാനുള്ള ഒത്താശകള്‍ യുപിഎ സര്‍ക്കാര്‍ ചെയ്തു കൊടുത്തു. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ സാബു സിബിഐ അന്വേഷണം നേരിട്ടു കൊണ്ടിരിക്കുന്ന സമയത്താണിത്.
ദാവൂദുമായി ബന്ധമുള്ള ഈസ്റ്റ് വെസ്റ്റ് എയര്‍ ലൈന്‍സിന്റെ ഡല്‍ഹി യൂണിറ്റില്‍ മാനേജരായിരുന്നു സാബു. തൊണ്ണൂറുകളുടെ അവസാനത്തില്‍ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ഗസ്റ്റ് ഹൗസുകളില്‍ ദാവൂദിന്റെ സഹായികള്‍ക്ക് സംരക്ഷണം നല്‍കിയതിന് സിബിഐ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ജോര്‍ജിന്റെ പങ്കും സിബിഐ കണ്ടെത്തി.
എന്നാല്‍ കേസന്വേഷണം അവസാനിപ്പിച്ചെന്ന സിബിഐയുടെ റിപ്പോര്‍ട്ട് കണക്കിലെടുക്കാതെ ഡല്‍ഹി വിചാരണകോടതി ജോര്‍ജ്ജിന് സമന്‍സ് അയച്ചിരുന്നു. ജോര്‍ജിനെതിരെയുള്ള സമന്‍സ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ഡല്‍ഹി ഹൈക്കോടതിയില്‍ സിബിഐ ജോര്‍ജ്ജിന് അനുകൂലമായ നിലപാട് സ്വീകരിച്ചതാണ് സമന്‍സ് റദ്ദാക്കാന്‍ കാരണം.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയിട്ടും സിബിഐ അഭിഭാഷകന്‍ യുപിഎ സര്‍ക്കാരിന്റെ നിലപാട് തന്നെ പിന്തുടരുന്നു എന്നത് ദൗര്‍ഭാഗ്യകരമാണെന്നും സ്വാമിയുടെ കത്തില്‍ പറയുന്നു. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുവാന്‍ സിബിഐയ്ക്കു നിര്‍ദ്ദേശം നല്‍കണമെന്നും സ്വാമി പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























