സുനന്ദയോടൊപ്പം ഉണ്ടായിരുന്ന \'സുനില്‍ സഹാബ്\' ആര്?

തരൂരിന്റെ വീട്ടുജോലിക്കാരനായ നാരായണ്‍ സിംഗിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച \'സുനില്‍\' എന്ന പേര് സുനന്ദ കൊലക്കേസില്‍ വഴിത്തിരിവ് ആകുമോ?
സുനന്ദയുടെ മരണത്തിന് രണ്ട് ദിവസം മുന്‍പ് സുനന്ദക്കൊപ്പം ഉണ്ടായിരുന്നതായി നാരായണ്‍ സിംഗ് മൊഴി നല്‍കിയ \'സുനില്‍ സഹാബ്\' ആരെന്നു കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണഉദ്ദ്യോഗസ്ഥര്‍.
ഇയാള്‍ ഹോട്ടല്‍ ലീലാ പാലസില്‍ സുനന്ദക്കൊപ്പം ഉണ്ടായിരുന്നുവെന്നും ട്വീറ്റ് ചെയ്യാനും ചില സന്ദേശങ്ങള്‍ പകര്‍ത്താനും ഇയാള്‍ സുനന്ദയെ സഹായിച്ചുവെന്നും നാരായണ്‍ സിംഗ് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, മൊഴിയില്‍ പറയുന്ന വ്യക്തി ആരെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
തരൂരിനെ \'അവസാനിപ്പിച്ചുവെന്നും\' എല്ലാ കാര്യങ്ങളും മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ടെന്നും സുനന്ദ തരുരിനെ ഫോണില്‍ വിളിച്ച് പറഞ്ഞതായി കേട്ടെന്നാണ് നാരായണ്‍ സിംഗിന്റെ മൊഴിയെന്നു പറയപ്പെടുന്നു. ഇരുവരും തമ്മില്‍ കലഹത്തില്‍ ഏര്‍പ്പെട്ടിരുന്നതായും നാരായണ്‍ സിംഗ് അന്വേഷണ സംഘത്തെ അറിയിച്ചുവെന്നാണ് സൂചന.
തരൂര്‍ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആള്‍ എന്ന നിലയില്‍ നാരായണ്‍ സിംഗില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാവുമെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























