രാജ്യത്തെ ആദ്യ ബ്രോഡ് ബാന്‍ഡ് ജില്ലയായി ഇടുക്കി

ദേശീയ ഒപ്റ്റിക് ഫൈബര്‍ ശൃംഖലയിലൂടെ (എന്‍ഒഎഫ്എന്‍) എല്ലായിടത്തും ബ്രോഡ്ബാന്‍ഡ് സൗകര്യമുള്ള രാജ്യത്തെ ആദ്യ ജില്ലയായി ഇടുക്കി. തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ ഇത് ഒദ്യോഗികമായി പ്രഖ്യാപിക്കും. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി രവി ശങ്കര്‍ പ്രസാദാണ് ഇടുക്കിയെ ആദ്യ എന്‍ഒഎഫ്എന്‍ ജില്ലയായി പ്രഖ്യാപിക്കുക.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ചടങ്ങില്‍ പങ്കെടുക്കും.മാര്‍ച്ചോടെ കേരളം മുഴുവന്‍ ബ്രോഡ്ബാന്‍ഡ് സൗകര്യം ലഭ്യമാകുമെന്നു മന്ത്രി രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കി. മൊത്തം 30,000 കോടി രൂപയാണു പദ്ധതിച്ചെലവ്. ആയിരം കോടിയാണു കേരളത്തിലെ പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളത്. നഗര - ഗ്രാമ അന്തരം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആശുപത്രി, സ്‌കൂള്‍ തുടങ്ങിയവയ്ക്കു കെട്ടിടങ്ങളുള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വലിയതോതില്‍ സാധ്യമാക്കി ഈ അന്തരം കുറയ്ക്കുന്നതിനു പരിമിതിയുണ്ട്.
ഉടനെ തിരുവനന്തപുരം ജില്ലയിലും പൂര്‍ണ ബ്രോഡ്ബാന്‍ഡ് സൗകര്യം ലഭ്യമാകുമെന്നു പദ്ധതിക്കു നേതൃത്വം നല്‍കുന്ന ഭാരത് ബ്രോഡ്ബാന്‍ഡിന്റെ ചെയര്‍പഴ്‌സനും മാനേജിങ് ഡയറക്ടറുമായ അരുണ സുന്ദര്‍രാജ് പറഞ്ഞു. അടുത്ത വര്‍ഷം ഡിസംബറോടെ രാജ്യത്തെ 2.5 ലക്ഷം ഗ്രാമങ്ങളിലും ബ്രോഡ്ബാന്‍ഡ് സൗകര്യം ലഭ്യമാക്കാനാണ് ഡിജിറ്റല്‍ ഇന്ത്യയുടെ പദ്ധതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























