ദേശീയ തലത്തില്‍ ശ്രദ്ധേയനായി ഒരു മലയാളി

സിഎന്‍എന്‍ - ഐബിഎന്‍ ചാനലിന്റെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ റാങ്കിങ്ങില്‍ മുന്‍നിരയിലെത്തി ദേശീയതലത്തില്‍ ശ്രദ്ധാകേന്ദ്രമായി വീണ്ടുമൊരു മലയാളി. ബോളിവുഡ് താരം ആമിര്‍ഖാന്‍ ഉള്‍പ്പെടെയുള്ളവരെ പിന്തള്ളി തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയിലും ഒന്നാം സ്ഥാനത്ത് തുടരുന്നത് കേരള പൊലീസില്‍ ഡിഐജിയായ പി.വിജയനാണ്. ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ആകാനായി പ്രേക്ഷകര്‍ക്ക് മുന്നില്‍ ചാനല്‍ വച്ച പട്ടികയിലെ ഒന്നാമനാണ് വിജയന്‍.
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് മുതല്‍ ഗുണ്ടാമാഫിയകളെ അമര്‍ച്ച ചെയ്യാനുള്ള ഷാഡോ പൊലീസ് വരെയുള്ള വിജയന്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ കേരളത്തിലെ പൊലീസ് സേനയ്ക്ക് ഇന്ന് മുതല്‍ക്കൂട്ടാണ്. വ്യക്തിജീവിതത്തിലും, പ്രതികൂല സാഹചര്യങ്ങളോടു പടവെട്ടി ജീവിതവിജയം കൈവരിച്ച വിജയന്റെ മാതൃക പ്രശംസനീയമാണ്. ലോകമെങ്ങുമുള്ള മലയാളികളുടെ പിന്തുണ ഫെയ്‌സ്ബുക്കിലെ വോട്ടിങ്ങില്‍ വ്യക്തമാണെന്ന് അദ്ദേഹം പറയുന്നു.
കേരളത്തിലെ മൂന്ന് പ്രധാന നഗരങ്ങളിലും കമ്മിഷണറായി ഇരുന്നിട്ടുള്ള ഡിഐജി പി.വിജയന്‍, ഇപ്പോള്‍ ഒരേസമയം ഇന്റലിജന്‍സിന്റെയും ബറ്റാലിയന്റെയും ചുമതല വഹിക്കുകയാണ്. വിജയന് ഇപ്പോഴും വ്യക്തമായ മുന്‍തൂക്കമുണ്ട്. ചന്ദ്രശേഖരറാവു അടക്കം മൂന്ന് മുഖ്യമന്ത്രിമാരും ആമിര്‍ഖാനും വിജയന്റെ പിന്നിലുണ്ട്. അതേസമയം, എന്നുവരെയാണ് വോട്ടിങ്ങെന്ന് ചാനല്‍ വെളിപ്പെടുത്തിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























