ഡല്‍ഹിയില്‍ പന്നിപ്പനി ബാധിച്ച് ഒരു യുവതി കൂടി മരിച്ചു

ഡല്‍ഹിയില്‍ മരണം വിതച്ച് പന്നിപ്പനി പടരുന്നു. പന്നിപ്പനി ബാധിച്ച് ഒരാള്‍ക്കൂടി മരണത്തിന് കീഴടങ്ങി. റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 38 കാരിയാണ് മരിച്ചത്.
ഉത്തംനഗര്‍ സ്വദേശിയായ യുവതിയെ അത്യാസന്ന നിലയിലായതിനെ തുടര്‍ന്ന് വെന്റ്‌ലേറ്ററില്‍ പ്രവേശിപ്പിച്ചുരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഇവര്‍ മരിക്കുകയായിരുന്നു. ഡല്‍ഹിയില്‍ മൂന്നു ആഴ്ചക്കിടെ നാലു പേര്‍ക്കാണ് പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























