എവിടെ എന്റെ മകന്‍... ഫേസ്ബുക്ക് പ്രണയം മൂത്ത് യുവാവ് അതിര്‍ത്തി വരെ വിട്ടു, യുവാവിനെ ഇതുവരെയും കണ്ടെത്തിയിട്ടില്ല

ഫേസ്ബുക്ക് തരുന്ന പണിയേ. ഇന്നത്തെ കാലത്ത് ഫേസ് ബുക്ക് പ്രണയമാണല്ലോ യുവതലമുറയെ കുരുക്കിലെത്തിക്കുന്നത്. ഫേസ് ബുക്കിലൂടെ ആദ്യം തകര്‍ത്ത് ചാറ്റിങ്, പിന്നീട് സുഹൃത്തുകളാകുന്നു. അതിന് ശേഷം ഫോണ്‍ നമ്പര്‍ വാങ്ങേണ്ട താമസം. പിന്നെ തകര്‍ത്ത് ഫോണ്‍ വിളിയും. ഒരുപക്ഷേ, വ്യാജ അക്കൗണ്ടു കൂടിയായിരിക്കാം അത്. ഫേസ് ബുക്ക് പ്രണയത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്ക് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോയ ഒരു യുവാവിന്റെ സംഭവമാണിത്.
ഫേസ് ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പാക്കിസ്ഥാനിലേക്കു പോയ യുവാവിനെ പറ്റി ഒരു യാതൊരു വിവരവുമില്ലെന്നാണ് ഇപ്പോള്‍ അറിയുന്നത്. എന്നാല്‍, ഈ സംഭവത്തില്‍ സഹായിക്കാന്‍ നിവൃത്തിയില്ലെന്ന് പറഞ്ഞ് സുപ്രീം കോടതിയും. മകനെ തിരികെ കൊണ്ടുവരാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളിയിരുന്നു.
2012 മുതല്‍ പാക്കിസ്ഥാനില്‍ കുടുങ്ങിയ മുംബൈ സ്വദേശിയായ ഹമീദ് എന്ന യുവാവിനെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കി. വ്യാമയാന മേഖലയിലെ ജോലിക്കായാണ് 2012ല്‍ മുബൈയില്‍ നിന്ന് കാബുളിലേക്ക് പോയത്. തുടര്‍ന്ന് കാമുകിയെ കാണാന്‍ ഈ യുവാവ് പാക്കിസ്ഥാനിലേക്ക് കടന്നു. പ്രണയം കൂടി പാക്കിസ്ഥാനിലേക്ക് കടന്ന ഇയാള്‍ പാക് സൈന്യത്തിന്റെ തടവിലാണെന്നാണ് നിഗമനം. ഹമീദിനെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്.
ഫേസ് ബുക്ക് വഴിയായിരുന്നു ഹമീദ് എന്ന ചെറുപ്പകാരന്റെ പ്രണയം തുടങ്ങിയത്. മുംബൈയില്‍ വിദ്യാര്‍ത്ഥിയായിരുന്ന ഹമീദ് പാക്കിസ്ഥാനിലെ പഷ്തൂണ്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായാണ് പ്രണയത്തിലായത്. രക്ഷിതാക്കള്‍ തന്റെ വിവാഹം ഉറപ്പിച്ചെന്നു പറഞ്ഞ് ഒരിക്കല്‍ പെണ്‍കുട്ടി ഹമീദിനെ വിളിക്കുകയും ചെയ്തു. തുടര്‍ന്ന് ഹമീദ് പാക്കിസ്ഥാനിലേക്ക് പോവുകയായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ കാണാന്‍ അല്ലായിരുന്നു ഹമീദ് പാക്കിസ്ഥാനിലേക്ക് പോയതും.
അഫ്ഗാനിസ്ഥാനിലെത്തിയ ഹമീദ്, ഖൈബര്‍ മേഖലയിലൂടെ പാക്കിസ്ഥാനിലേക്ക് നിയമവിരുദ്ധമായി പ്രവേശിച്ചുവെന്നാണ് അറിയുന്നത്. രണ്ടുദിവസത്തിനുശേഷം ഹമീദുമായുള്ള ബന്ധം കുടുംബത്തിന് നഷ്ടപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ഹമീദിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്. ഇസഌമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നീരജ് കെ കൗള്‍ കോടതിയെ അറിയിച്ചിരുന്നു.
തുടര്‍ന്നാണ് മറ്റൊരു നിര്‍ദ്ദേശവും സര്‍ക്കാരിന് നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞത്. ഹമീദിന്റെ മാതാവിനോട് എന്തുപറയണമെന്ന് അറിയില്ലെന്ന് പിതാവ് നിഹാല്‍ അന്‍സാരി പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രിക്കു വ്യക്തിപരമായും ഔദ്യോഗികമായും കത്തെഴുതിയിട്ടുണ്ടെന്നും പിതാവ് നിഹാല്‍ പറഞ്ഞു. യുവാവിനെ എത്രയും പെട്ടെന്ന് കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























