ജാര്‍ഖണ്ഡില്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ വന്ധ്യംകരണ ശസ്ത്രക്രിയ.

ജാര്‍ഖണ്ഡിലെ ഛാത്ര ജില്ലയില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ഒരു വന്ധ്യംകരണ ക്യാമ്പില്‍ പങ്കെടുത്ത 40 യുവതികളെ ശസ്ത്രക്രിയക്ക് വിധേയരാക്കി.
എന്നാല്‍ വൈദ്യുതി ഇല്ലാതിരുന്ന സമയത്ത് ടോര്‍ച്ച് തെളിച്ചുപിടിച്ചാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയതെന്നാണ് പറയപ്പെടുന്നത്.
യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ശസ്ത്രക്രിയ നടത്തിയതത്രേ.ശസ്ത്രക്രിയക്ക് ശേഷം യുവതികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ഒരുക്കി നല്‍കിയില്ല എന്നതും വിവാദമായിട്ടുണ്ട്.
ശസ്ത്രക്രിയ നടത്തിയത് ഒരു പത്രപ്രവര്‍ത്തകന്‍ ചിത്രീകരിച്ചതിനാലാണ് സംഭവം പുറത്തറിയാനിടയായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























