കര്‍ണാടക മുഖ്യമന്ത്രിയുടെ ഹെലികോപ്ടറില്‍ തീ; ദുരന്തം ഒഴിവായി

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സഞ്ചരിക്കാനിരുന്ന ഹെലികോപ്ടറില്‍ നേരിയ തീപിടുത്തം. മുഖ്യമന്ത്രിയുടെ യാത്രയ്ക്കു തൊട്ടുമുന്‍പാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തീ പിടിച്ചത്. കോപ്ടര്‍ പറന്നുയരും മുന്‍പാണ് സൈലന്‍സറില്‍ നിന്ന് ചെറിയ പുകയും തീയും ഉയര്‍ന്നത്. ഉടന്‍ തന്നെ മുഖ്യമന്ത്രിയെ പുറത്തിറക്കി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ സ്റ്റാഫും പൊതുമരാമത്ത് മന്ത്രിയും ഹെലികോപ്ടറിലുണ്ടായിരുന്നു.
ശനിയാഴ്ച രാവിലെ ബംഗലൂരുവിലെ എച്ച്.എ.എല്‍ വിമാനത്താവളത്തില്‍ നിന്ന് മൈസൂരിലേക്ക് പോകുന്നതിനാണ് മുഖ്യമന്ത്രിയും സംഘവും സ്വകാര്യ ഹെലികോപ്ടര്‍ ഉപയോഗിച്ചത്. ജീവനക്കാരുടെ സമയയോചിത ഇടപെടലിനെ തുടര്‍ന്നാണ് അപകടം ഒഴിവായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























