ജാര്‍ഖണ്ഡില്‍ ടോര്‍ച്ച് ലൈറ്റ് വെളിച്ചത്തില്‍ വന്ധ്യംകരണ ശസ്ത്രക്രിയ

ജാര്‍ഖണ്ഡില്‍ ടോര്‍ച്ച് ലൈറ്റ് വെളിച്ചത്തില്‍ 40 സ്ത്രീകള്‍ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത് വിവാദമാകുന്നു. ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
ശസ്ത്രക്രിയക്ക് ശേഷം സ്ത്രീകളെ ഓപ്പറേഷന്‍ തിയറ്ററിന് പുറത്ത് നിലത്ത് കിടത്തി. ഇവര്‍ക്ക് ആവശ്യമായ സ്‌ട്രെച്ചറുകളോ, ബ്ലാങ്കെറ്റുകളോ നല്‍കിയില്ല. പരിചരണം നല്‍കാന്‍ സഹായികളും ഉണ്ടായിരുന്നില്ല. ഛത്ര ജില്ലയിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ ശസ്ത്രക്രിയയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തു വിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ശസ്ത്രക്രിയയ്ക്കിടെ വൈദ്യുതി പോയതിനാല്‍ മുറിവുകള്‍ തുന്നിക്കെട്ടുന്നതിന് മാത്രമേ ടോര്‍ച്ച് ലൈറ്റ് ഉപയോഗിച്ചുള്ളൂവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സീനിയര്‍ ഡോക്ടര്‍ സി.പി. സിങ് വ്യക്തമാക്കി.
അതേസമയം, മൃഗങ്ങളെപ്പോലെയാണ് ആശുപത്രി അധികൃതര്‍ തങ്ങളോട് പെരുമാറിയതെന്ന് സ്ത്രീകളുടെ ബന്ധുക്കള്‍ ആരോപിച്ചു. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സംവിധാനങ്ങളോ മരുന്നുകളോ ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ നവംബര്‍ 13ന് ഛത്തീസ്ഗഡിലെ വന്ധ്യംകരണ ക്യാംപില്‍ ശസ്ത്രക്രിയക്ക് വിധേയരായ 80 സ്ത്രീകളില്‍ പതിമൂന്ന് പേര്‍ മരിച്ചത് വന്‍ വിവാദമായിരുന്നു. ഇവര്‍ക്ക് നല്‍കിയ മരുന്നില്‍ എലിവിഷത്തില്‍ ഉപയോഗിക്കുന്ന രാസവസ്തു അടങ്ങിയിരുന്നതാണ് മരണകാരണമെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























