അരാജകവാദികള്‍ കാട്ടില്‍ പോയി നക്‌സലുകള്‍ക്കൊപ്പം ചേരുകയാണ് വേണ്ടതെന്ന് കേജ്‌രിവാളിനോട് മോദി

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. രാജ്യം ആഗ്രഹിക്കുന്നത് അരാജകത്വമല്ലെന്നും മറിച്ച് വികസനമാണെന്നും അദ്ദേഹം പറഞ്ഞു. അരാജകവാദികള്‍ക്ക് രാജ്യത്തിന്റേയോ സംസ്ഥാനത്തിന്റേയോ ഭരണം നടത്താന്‍ കഴിയില്ല. അത്തരക്കാര്‍ കാട്ടില്‍ പോയി നക്‌സലുകള്‍ക്കൊപ്പം ചേരുകയാണ് വേണ്ടതെന്നും മോദി പറഞ്ഞു.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രചരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മോദി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ പത്തു ദിവസം ധര്‍ണ നടത്തിയപ്പോള്‍ അതില്‍ പങ്കു ചേരാന്‍ അദ്ദേഹം ജനങ്ങളെ ക്ഷണിച്ചിരുന്നു. താന്‍ അരാജകവാദിയാണെന്നും തനിക്കൊപ്പം ചേരാനുമായിരുന്നു കേജ്‌രിവാളിന്റെ ആഹ്വാനം. ഇതിനെതിരെയായിരുന്നു മോദിയുടെ ആക്രമണം.
ജനങ്ങള്‍ ആഗ്രഹിക്കുന്നത് നല്ല ഭരണവും വികസനവുമാണ്. എന്നാല്‍ ചിലര്‍ ധര്‍ണകള്‍ നടത്താന്‍ മിടുക്കരാണ്. എന്നാല്‍ ഒരു സര്‍ക്കാരിനെ നയിക്കുന്ന കാര്യത്തില്‍ വളരെ മോശമാണ്. അരാജകവാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അത്തരക്കാര്‍ നക്‌സലുകള്‍ക്കൊപ്പമാണ് ചേരേണ്ടത് മോദി പറഞ്ഞു. വാഗ്ദാനങ്ങള്‍ നല്‍കിയ ശേഷം അത് നടപ്പാക്കാതെ പോയവരെ ജനങ്ങള്‍ ശിക്ഷിക്കണം. നടപ്പാതകളില്‍ കിടന്ന് ഉറങ്ങേണ്ടി വരുന്നവര്‍ക്ക് അര്‍ഹമായ ജോലി നല്‍കണമെന്നും മോദി ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























