സുനന്ദയുടെ കൊലയാളിയെ തരൂരിന് അറിയാമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

സുനന്ദ പുഷ്‌ക്കറിന്റെ കൊലയാളിയെ ശശി തരൂരിന് അറിയാമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. തരൂര്‍ അല്ല സുനന്ദയെ കൊലപ്പെടുത്തിയത്. എന്നാല്‍ കൊലയാളി ആരാണെന്ന് തരൂരിന് അറിയാം. ഡല്‍ഹി പോലീസ് കാര്യക്ഷമമായി കേസ് അന്വേഷിക്കുന്നുണ്ടെന്നും സ്വാമി പറഞ്ഞു. സുനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തരൂരിനെ കസ്റ്റഡിയിലെടുക്കണമെന്നും ഇതിന് മുമ്പ് സ്വാമി ആവശ്യപ്പെട്ടിരുന്നു. തരൂര്‍ നുണയനാണെന്നും സുബ്രഹ്മണ്യ സ്വാമി കൂട്ടിച്ചേര്‍ത്തിരുന്നു. വിദേശ ശക്തികളും ഉള്‍പ്പെട്ടിരുന്നതിനാല്‍ കേസ് അതീവ പ്രധാന്യമുളളതാണ്. അന്വേഷണത്തില്‍ ഇന്റര്‍ പോളിന്റെ സഹായം തേടണമെന്നും സ്വാമി വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























