ആസമില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെ ബോഡോ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ആസമില്‍ ഭീകര സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് കമാന്‍ഡര്‍ ജഗദ് ബസുമാതിരി ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. കൊക്രജാര്‍ ജില്ലയിലെ സെര്‍ഫാന്‍ഗുരി പ്രദേശത്ത് ശനിയാഴ്ച സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പട്ടത്. ബോഡോ തീവ്രവാദികളുടെ അക്രമണം ശക്തമായതിനെ തുടര്‍ന്ന് സൈന്യം പ്രദേശത്ത് ശക്തമായി നിരച്ചില്‍ നടത്തുന്നതിനിടെയാണ് സംഭവം. തീവ്രവാദികള്‍ പോലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചതിനിടയിലാണ് ബോഡോ കമാന്റര്‍ കൊല്ലപ്പെട്ടത്. സൈന്യവും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലില്‍ നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. ഡിസംബര്‍ 23ന് ആദിവാസികളെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ പൊലീസ് തിരയുന്ന വ്യക്തികളില്‍ ഒരാളായിരുന്നു ഇയാള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























