വിവാഹം കഴിഞ്ഞു മധുവിധു തീരും മുൻപ് തന്നെ വാഹനാപകടത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും മരിച്ചു... പ്രിയതമന്റെ വേർപാട് താങ്ങാനാകാതെ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു

23ന് രാവിനെ 8.30ന് അനീഷും മക്കളും സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവ സമയം കാറിലുണ്ടായിരുന്ന അനീഷിന്റെ ഇളയ മകന്‍ ആകാശ് (20) പരിക്കുകളോടെ രക്ഷപ്പെട്ടു. കോങ്ങാടില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും മരിച്ചതില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടില്‍ ഉണ്ടായ വാഹനപകടത്തിലാണ് പെരിങ്ങോട് മണ്ണിന്‍കാട്ടില്‍ അനീഷ് (46), മകന്‍ ആദര്‍ശ് (22) എന്നിര്‍ മരിച്ചത്. ബംഗളൂരുവില്‍ ആയിരുന്ന ആകാശിനെ കൂട്ടി നാട്ടിലേക്ക് വരുന്ന വഴിയായിരുന്ന അപകടം ഉണ്ടായത്. ദുരന്തത്തില്‍ മനംനൊന്ത് ആദര്‍ശിന്റെ ഭാര്യ നിത്യ (20) വീടിന് അകത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha