നിങ്ങളുടെ 'സന്ദേശം ' ലഭിച്ചു; അമേഠി ലോക്‌സഭാ മണ്ഡലത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രചാരണപ്രവർത്തനങ്ങളിൽ സജീവമായിരുന്ന ബി.ജെ.പി.പ്രവർത്തകൻ അജ്ഞാതരുടെ വെടിയേറ്റുമരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഒളിയമ്പെയ്ത് സ്മൃതി ഇറാനി

അമേഠി ലോക്‌സഭാ മണ്ഡലത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രചാരണപ്രവർത്തനങ്ങളിൽ സജീവമായിരുന്ന ബി.ജെ.പി.പ്രവർത്തകൻ അജ്ഞാതരുടെ വെടിയേറ്റുമരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഒളിയമ്പെയ്ത് സ്മൃതി ഇറാനി. മെയ് 23ന് അമേത്തിയെ സ്നേഹത്തോടെ കാത്തു സൂക്ഷിക്കണമെന്ന് എനിക്ക് ഒരാള്‍ സന്ദേശമയച്ചിരുന്നു. എനിക്ക് സന്ദേശമയച്ച വ്യക്തിയോട് ഞാന്‍ പറയുന്നു, നിങ്ങളുടെ സന്ദേശം എനിക്ക് 'വ്യക്തമായി' ലഭിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം അമേത്തിയില്‍ തനിക്കെതിരെ വിജയിച്ച സ്മൃതി ഇറാനിക്ക് രാഹുല്‍ ഗാന്ധി അഭിനന്ദന സന്ദേശമയച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് സ്മൃതി ഇറാനിയുടെ അടുത്ത സഹായിയായും മുന്‍ ഗ്രാമത്തലവനുമായ സുരേന്ദ്ര സിങ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ മുൻ ഗ്രാമമുഖ്യൻ സുരേന്ദ്ര സിങ്(50) ആണ് കൊല്ലപ്പെട്ടത്. സ്മൃതിയുടെ വിശ്വസ്തനായ ഇദ്ദേഹം പ്രചാരണപ്രവർത്തനങ്ങളിൽ പങ്കാളിയാകാനാണ് ഗ്രാമമുഖ്യന്റെ പദവിയൊഴിഞ്ഞത്.
ശനിയാഴ്ച രാത്രി 11.30-നാണ് വീടിന്റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന സുരേന്ദ്ര സിങ്ങിനുനേരെ ബൈക്കിലെത്തിയ രണ്ടുപേർ നിറയൊഴിച്ചത്. നെഞ്ചിൽ വെടിയേറ്റ അദ്ദേഹത്തെ ഉടൻതന്നെ ലഖ്നൗവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആചാരങ്ങള്‍ തെറ്റിച്ച് സ്മൃതി ഇറാനി സുരേന്ദ്ര സിങ്ങിന്‍റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുകയും ശവമഞ്ചം ചുമക്കുകയും ചെയ്തിരുന്നു. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിരുന്നു. കേസിൽ സംശായാസ്പദമായ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
രാഷ്ട്രീയ വൈരാഗ്യമോ തർക്കമോ ആയിരിക്കാം കൊലപാതകത്തിന് പിന്നില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും എസ്പി വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ പരാജയത്തിൽ രോഷാകുലരായ കോൺഗ്രസുകാരാണ് കൊലപാതകത്തിനുപിന്നിലെന്ന് ബന്ധുക്കളും ബി.ജെ.പി. നേതാക്കളും ആരോപിച്ചു. വർഷങ്ങളോളം ഗാന്ധികുടുംബത്തിന്റെ സ്ഥിരം തട്ടകമായിരുന്ന അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്‌മൃതി ഇറാനി ഇത്തവണ തോൽപ്പിച്ചത്.
https://www.facebook.com/Malayalivartha