നരേന്ദ്രമോദിക്കെതിരെ രാഹുൽ ഗാന്ധി ഒറ്റക്ക് നിന്ന് പോരാടിയപ്പോൾ നിങ്ങളെല്ലാം എന്ത് ചെയ്യുകയായിരുന്നു; ചോദ്യ ശരവുമായി പ്രിയങ്ക

നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സഹോദരനും പാര്‍ട്ടി അധ്യക്ഷനുമായ രാഹുൽ ഗാന്ധി ഒറ്റക്ക് നിന്ന് പോരാടിയപ്പോൾ നിങ്ങളെല്ലാം എന്ത് ചെയ്യുകയായിരുന്നു എന്ന് പ്രിയങ്ക ഗാന്ധി. പരാജയം വിലയിരുത്താൻ ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗത്തിലാണ് പ്രിയങ്ക പൊട്ടിത്തെറിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദികളെല്ലാം ഈ ഹാളിൽ തന്നെ ഇരിക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. രാഹുലിന്റെ രാജി തീരുമാനത്തെയും പ്രിയങ്ക ഗാന്ധി ശക്തമായി എതിര്‍ത്തു. നിലവിലെ സാഹചര്യത്തിൽ രാജി തീരുമാനവുമായി മുന്നോട്ട് പോകുകയാണെങ്കിൽ അത് ബിജെപിയുടെ കെണിയിൽ വീഴുന്നതിന് തുല്യമാണെന്ന് പ്രിയങ്ക ഓര്‍മ്മിപ്പിച്ചു.
അതേസമയം അമേഠി ലോക്‌സഭാ മണ്ഡലത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രചാരണപ്രവർത്തനങ്ങളിൽ സജീവമായിരുന്ന ബി.ജെ.പി.പ്രവർത്തകൻ അജ്ഞാതരുടെ വെടിയേറ്റുമരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഒളിയമ്പെയ്ത് സ്മൃതി ഇറാനി. മെയ് 23ന് അമേത്തിയെ സ്നേഹത്തോടെ കാത്തു സൂക്ഷിക്കണമെന്ന് എനിക്ക് ഒരാള്‍ സന്ദേശമയച്ചിരുന്നു. എനിക്ക് സന്ദേശമയച്ച വ്യക്തിയോട് ഞാന്‍ പറയുന്നു, നിങ്ങളുടെ സന്ദേശം എനിക്ക് 'വ്യക്തമായി' ലഭിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം അമേത്തിയില്‍ തനിക്കെതിരെ വിജയിച്ച സ്മൃതി ഇറാനിക്ക് രാഹുല്‍ ഗാന്ധി അഭിനന്ദന സന്ദേശമയച്ചിരുന്നു.
https://www.facebook.com/Malayalivartha