നരേന്ദ്ര മോദിജി വീണ്ടും ഭാരതത്തിന്റെ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്ത് നമ്മൾ എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണം; സെന്‍കുമാര്‍

നിയുക്തപ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന സമയം എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കുകയോ ക്ഷേത്രങ്ങളില്‍ പൂജകള്‍ നടത്തുകയോ ചെയ്യണമെന്ന് ടി.പി.സെന്‍കുമാര്‍. ചില ദേശദ്രോഹ ശക്തികള്‍ അന്നേ ദിവസം കരിദിനമായി ആചരിക്കുമെന്നുള്ള വാര്‍ത്തകള്‍ കണ്ടിരുന്നു. ഇത്തരക്കാരെ നാം കരുതിയിരിക്കണം. അത്തരം നീക്കങ്ങളെ മുഖവിലയ്ക്കെടുക്കരുതെന്നും സെന്‍കുമാര്‍ ആഹ്വാനം ചെയ്യുന്നുണ്ട്. തന്റെ ഫോസ്ബുക്ക് പേജിലൂടെയാണ് സെന്‍കുമാറിന്റെ പ്രതികരണം.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
നരേന്ദ്ര മോദിജി വീണ്ടും ഭാരതത്തിന്റെ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്ത് നമ്മൾ എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണം. കൂടാതെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തുകയും ആഘോഷങ്ങൾ നടത്തുകയും ചെയ്യണം.
ചില ദേശദ്രോഹ ശക്തികൾ അന്നേ ദിവസം കരിദിനമായി ആചരിക്കുന്നതായി വാർത്തകൾ കണ്ടിരുന്നു. ഇത്തരക്കാരെ നാം കരുതിയിരിക്കണം. അതിനെ നമ്മൾ മുഖവിലയ്‌ക്കെടുക്കരുത്. ഭാരതവും ലോകവും ഒന്നാകെ ഈ ശുഭമുഹൂർത്തം ആഘോഷിക്കുമ്പോൾ കേരളീയരായ നമ്മളും അതിൽ പങ്കുചേരേണ്ടതാണ്. ജയ് ഹിന്ദ് ! എന്ന് സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
നരേന്ദ്രമോദി സർക്കാർ 30 ന് അധികാരമേൽക്കും.രാഷ്‌ട്രപതിഭവനിൽ വ്യാഴാഴ്‌ച വൈകിട്ട് ഏഴിനു നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. എൻ.ഡി.എ നേതൃത്വം നൽകുന്ന രണ്ടാം മോദി മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് കൂടുതൽ പ്രാമുഖ്യമുണ്ടാകും. മുൻ മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങളെ നിലനിറുത്തി, സ്‌ത്രീകൾക്കും യുവാക്കൾക്കും കൂടുതൽ പ്രാതിനിധ്യം നൽകുമെന്നാണ് സൂചന.
സത്യപ്രതിജ്ഞാ ചടങ്ങ് പ്രൗഢഗംഭീരമാക്കാനുള്ള ഒരുക്കങ്ങളിലാണ് ബി.ജെ.പി. ചടങ്ങിൽ വിദേശ നേതാക്കൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, ആരെല്ലാമെത്തുമെന്ന് വിദേശകാര്യ മന്ത്രിലായം സ്ഥിരീകരിച്ചിട്ടില്ല.ശനിയാഴ്‌ച, ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട മോദിയെ പ്രധാനമന്ത്രിയായി നിയമിച്ച് വൈകിട്ടു തന്നെ രാഷ്‌ട്രപതി ഉത്തരവിറക്കിയിരുന്നു.
https://www.facebook.com/Malayalivartha