പാര്‍ട്ടി അധ്യക്ഷ പദം രാജിവയ്ക്കാനുള്ള തീരുമാനത്തിലുറച്ച് രാഹുല്‍ ഗാന്ധി; രാജി തീരുമാനത്തില്‍ നിന്ന്പിന്തിരിപ്പിക്കാനുള്ള നീക്കവുമായി നേതാക്കൾ ; രാജി തീരുമാനം വേണ്ടെന്നു വയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പിസിസികളുടെ കത്ത്

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പാര്‍ട്ടി അധ്യക്ഷ പദം രാജിവയ്ക്കാനുള്ള തീരുമാനത്തിലുറച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റിയില്‍ രാഹുല്‍ ഈ തീരുമാനം അറിയിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വം അപ്പാടെ ആ അഭിപ്രായം തള്ളിയിരുന്നു.
വീണ്ടും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചതിനു പിന്നാലെ നേതാക്കളുടെ നീണ്ട നിരതന്നെ രാജി തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാനുള്ള നീക്കവുമായി രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച ഈ നീക്കത്തിന്റെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും അഹമ്മദ് പട്ടേലും രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു.
ഈ സന്ദര്‍ശന വേളയിലാണ് താന്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് രാഹുല്‍ അറിയിച്ചതെന്നാണ് വിവരം. എന്നാല്‍, ഇത് സംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായിട്ടില്ല. രാഹുല്‍ രാജി സന്നദ്ധതയറിച്ചതുമുതല് ആ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നിരവധി സന്ദേശങ്ങളാണ് പാര്‍ട്ടി നേതൃത്വത്തിനും രാഹുലിന് വ്യക്തിപരമായും ലഭിക്കുന്നത്.രാജി തീരുമാനം വേണ്ടെന്നു വയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങളിലെ പിസിസികളും കത്തുകള്‍ അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha