ബിസിനസ് ചെയ്യുന്നതിന് എളുപ്പമുള്ള രാജ്യമായി ഇന്ത്യയെ മാറ്റുമെന്ന് നരേന്ദ്ര മോഡി; അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍, ലോകബാങ്ക് മേധാവി എന്നീ പ്രമുഖര്‍ ഉച്ച കോടിയില്‍

ബിസിനസ് ചെയ്യുന്നതിന് എളുപ്പമുള്ള രാജ്യമായി ഇന്ത്യയെ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ആഗോള നിക്ഷേപകര്‍ക്ക് ബിസിനസ് ചെയ്യുന്നതിന് സ്ഥിരമായ നികുതി സംവിധാനവും സുതാര്യവും സുഗമമവുമായ നയങ്ങള്‍ നടപ്പാക്കുന്നതിനുള്ള അന്തരീക്ഷവും ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോഡി പറഞ്ഞു. വൈബ്രന്റ് ഗുജറാത്ത് എന്ന പേരിലുള്ള ഉച്ചകോടി ഗുജറാത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോഡി. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍, ലോകബാങ്ക് മേധാവി ജിം യോങ് കിം തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.
സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ ഊന്നല്‍ നല്‍കും. വ്യവസായ പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിന് കേന്ദ്രസംസ്ഥാന തലത്തില്‍ ഏകജാലക സംവിഘധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്നതിനെ കുറിച്ച് വ്യവസായികള്‍ക്കുണ്ടായിരുന്ന നിരാശയും അനിശ്ചിതത്വവും കേവലം ഏഴു മാസം കൊണ്ട് ഒഴിഞ്ഞു പോയിക്കഴിഞ്ഞു. തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാന്‍ പ്രവര്‍ത്തിച്ചു വരികയാണ്.
സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചു വരുന്നത്. സര്‍ക്കാരിന്റെ നയങ്ങള്‍ സുതാര്യവും സുഗമവുമായിരിക്കും. ഇതിന് വേണ്ടിയാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി സര്‍ക്കാര്‍ ശ്രമിച്ചു വരുന്നത്. ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. നിങ്ങള്‍, വ്യവസായികള്‍ ഒരു ചുവട് മുന്നോട്ട് വയ്ക്കുമ്പോള്‍ സര്‍ക്കാര്‍ നിങ്ങള്‍ക്ക് വേണ്ടി രണ്ട് ചുവട് മുന്നോട്ട് വയ്ക്കുമെന്നും മോഡി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























