മോദിയെ അഭിനന്ദിക്കാന്‍ ക്യൂ നില്‍ക്കുന്നവര്‍ രാഹുലിനെ പ്രശംസിക്കാന്‍ മറന്നു പോകുന്നത് അവരുടെ സാംസ്‌കാരിക അപചയമാണ്; രമേശ് പേരടി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലേറിയതോടെ മോദിക്ക് ആശംസയുമായി സിനിമ രംഗത്ത് നിന്നും നിരവധി പേരാണ് രംഗത്ത് വന്നത്. മലയാളത്തില്‍ നിന്നും നിരവധി താരങ്ങള്‍ മോദിയെ അഭിന്ദിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ വയനാട്ടില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ജയിച്ച രാഹുല്‍ ഗാന്ധിയെ സിനിമക്കാരും ബിസിനസുകാരും മത നേതാക്കൻമാരും അവഗണിക്കുകയാണെന്ന് വിമർശിക്കുകയാണ് നടന്‍ രമേശ് പേരടി. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് രമേശ് പേരടിയുടെ വിമര്‍ശനം. മോദിയെ അഭിനന്ദിക്കാന്‍ ക്യൂ നില്‍ക്കുന്നവര്‍ രാഹുലിനെ പ്രശംസിക്കാന്‍ മറന്നു പോകുന്നത് അവരുടെ സാംസ്‌കാരിക അപചയമാണെന്ന് രമേശ് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
മോദി പ്രധാനമന്ത്രിയാവും എന്നറിഞ്ഞപ്പോൾ അഭിനന്ദിക്കാൻ സിനിമക്കാരും ബിസിനസുകാരും മത നേതാക്കൻമാരും എല്ലാവരും ക്യൂ നിൽക്കുകയാണ്... അതേസമയം കേരളത്തിൽ നിന്ന് ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഈ മനുഷ്യനെ അഭിനന്ദിക്കാൻ നിങ്ങൾ മറന്നു പോവുന്നത് നിങ്ങളുടെ സാംസ്കാരിക അപചയമാണ്... ഈ മനുഷ്യന്റെ പേരിൽ ഒരു കൂട്ടകൊലയുടെയും ആരോപണമില്ലാ... ഒരു വർഗ്ഗിയ കലാപത്തിനും ഇയാൾക്ക് പങ്കില്ലാ.. രാഷ്ട്രീയമായി ഞാൻ എതിർ പക്ഷത്താണങ്കിലും സാർ ഞാൻ നിങ്ങളെ ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുകയാണ്... നിങ്ങൾ ഒരിക്കലും രാഷ്ടിയത്തിൽ നിന്ന് രാജിവെക്കരുത്.. സമ്മർദ്ദങ്ങൾ ഏറെയുണ്ടായിട്ടും കേരളത്തിൽ വന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കെതിരെ ഒന്നു പറയാതെ രാഷ്ട്രീയ അന്തസ്സ് കാണിച്ച നേതാവാണ് നിങ്ങൾ ......എത്ര സീറ്റുകളുടെ എണ്ണം കുറഞ്ഞാലും നിങ്ങളെ പോലെ മനുഷ്യത്വമുള്ള ആളുകൾ രാഷ്ട്രിയത്തിൽ നിലനിൽക്കുന്നതാണ് ഈ രാജ്യത്തിലെ ഭാവിതലമുറയുടെ പ്രതീക്ഷ... എന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/Malayalivartha