മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ രജനീകാന്തിനും കമൽഹാസനും ക്ഷണം

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്ത് പങ്കെടുക്കും. വ്യാഴാഴ്ച നടക്കുന്ന ചടങ്ങിലേക്കുള്ള ക്ഷണം രജനീകാന്ത് സ്വീകരിച്ചതായാണ് വിവരങ്ങൾ.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം എന്നിവർക്കൊപ്പമാകും രജനീകാന്ത് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുക. അതിനിടെ, മക്കൾ നീതിമയ്യം നേതാവും നടനുമായ കമൽഹാസനും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചു. എന്നാൽ, കമൽ ചടങ്ങിനെത്തുമോയെന്ന കാര്യം വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha