സുഭാഷ് ചന്ദ്രബോസിനെ സ്റ്റാലിന്റെ നിര്‍ദേശപ്രകാരം കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുബ്രമണ്യന്‍ സ്വാമി

നേതാജി സുഭാഷ് ചന്ദ്രബോസിനെ സോവിയറ്റ് പ്രസിഡന്റായിരുന്ന ജോസഫ് സ്റ്റാലിന്റെ നിര്‍ദേശപ്രകാരം സൈബീരിയയിലെ തടവറയില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നു ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. 1945ല്‍ വിമാനാപകടത്തിലാണു നേതാജി കൊല്ലപ്പെട്ടതെന്ന വാദം അസംബന്ധമാണെന്നു സ്വാമി ആരോപിച്ചു.
നേതാജിയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച വിവിധ സമിതികളുടെ റിപ്പോര്‍ട്ടുകള്‍ പരസ്യപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ടുകള്‍ പുറത്താക്കുന്നതു റഷ്യയും ബ്രിട്ടനുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളെ ബാധിച്ചേക്കാം. എങ്കിലും ഈ ആവശ്യമുന്നയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിക്കും - ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പരിപാടിയില്‍ സ്വാമി സംസാരിക്കുകയായിരുന്നു.
നേതാജിയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തിയ മുഖര്‍ജി കമ്മിഷന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണു സുബ്ര്മണ്യന്‍ സ്വാമിയുടെ വെളിപ്പെടുത്തല്‍. ബ്രിട്ടിഷുകാരാല്‍ വേട്ടയാടപ്പെട്ട നേതാജി വിമാനാപകടത്തില്‍ മരിച്ചുവെന്ന വ്യാജകഥ പ്രചരിപ്പിച്ച്, ചൈനയിലെ മഞ്ചൂരിയയിലേക്കു രക്ഷപ്പെട്ടു. റഷ്യന്‍ അധീനതയിലായിരുന്നു അന്ന് ഈ പ്രദേശം. സോവിയറ്റ് യൂണിയന്‍ തന്നെ രക്ഷിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ.
എന്നാല്‍, സ്റ്റാലിന്‍ അദ്ദേഹത്തെ സൈബീരിയയിലെ ജയിലിലടച്ചു. 1953ല്‍ തടവറയില്‍ അദ്ദേഹത്തെ തൂക്കിലേറ്റുകയോ ശ്വാസംമുട്ടിച്ചു കൊല്ലുകയോ ആയിരുന്നു. പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന് നേതാജി സൈബീരിയന്‍ ജയിലിലുള്ള കാര്യം അറിയാമായിരുന്നുവെന്നും സ്വാമി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























