തരൂരും മെഹറും മൂന്ന് പകലും രാത്രിയും ദുബായിയില്‍ ഒരുമിച്ച് താമസിച്ചു; അന്ന് ദുബായില്‍ ഉണ്ടായിരുന്നതായി മെഹര്‍; കേസ് വഴിത്തിരിവില്‍

സുനന്ദ പുഷ്‌കര്‍ കൊലക്കേസില്‍ വഴിത്തിരിവായി പ്രമുഖ മാധ്യമ പ്രവര്‍ത്തകയും സുനന്ദയുടെ സുഹൃത്തുമായ നളിനി സിംഗിന്റെ വെളിപ്പെടുത്തല്‍. 2013 ജൂണില്‍ തരൂരും മെഹറും മൂന്ന് പകലും രാത്രിയും ദുബായിയില്‍ ഒരുമിച്ച് താമസിച്ചതായി സുനന്ദ പറഞ്ഞിരുന്നുവെന്നാണ് നളിനി സിംഗ് വെളിപ്പെടുത്തിയത്. കേസ് അന്വേഷിച്ച സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടിന് നല്‍കിയ മൊഴിയാണ് ഇപ്പോള്‍ പുറത്തായത്.
ശശി തരൂരും പാക് മാദ്ധ്യമ പ്രവര്‍ത്തക മെഹര്‍ തരാരും തമ്മിലുള്ള ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നതാണ് നളിനി സിംഗിന്റെ മൊഴി.
തരൂരും മെഹറും ദുബായില്‍ ഒരുമിച്ച് താമസിച്ച കാര്യം ഏതാണ്ട് ആറ് ഏഴ് മാസം മുന്‍പാണ് സുനന്ദ എന്നോട് പറഞ്ഞത്. അതിന് സുനന്ദയുടെ പക്കല്‍ തെളിവുണ്ടായിരുന്നു. മെഹറുമായുള്ള തരൂരിന്റെ ബന്ധം അവസാന കാലത്ത് സുനന്ദയെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ തന്നില്‍ നിന്ന് വിവാഹമോചനം തേടാനാണ് തരൂരിന്റെ പദ്ധതിയെന്നും മെഹറുമായുള്ള ബന്ധത്തിന് തരൂരിന്റെ കുടുംബാംഗങ്ങളുടെ പ്രോത്സാഹനം ഉണ്ടെന്നും സുനന്ദ പറഞ്ഞതായും നളിനി സിംഗ് പറഞ്ഞു.
മരിക്കുന്നതിന്റെ തലേന്ന് (ജനുവരി 16 ) അര്‍ദ്ധരാത്രി സുനന്ദ എന്നെ ഫോണില്‍ വളിച്ചു. തരൂരൂം മെഹറും പരസ്പരം അയച്ച ചില പ്രണയ മെസേജുകള്‍ തന്റെ പക്കലുണ്ടെന്ന് പറഞ്ഞ് അവര്‍ ഒരുപാട് നേരം കരഞ്ഞു. ഒരു മെസേജില്‍ തരൂരില്ലാതെ ജിവിക്കാനാവില്ലെന്ന് മെഹര്‍ പറയുന്നുണ്ട്. മറ്റൊരു യുവതിയുമായി തരൂരിനുണ്ടായ ബന്ധത്തെക്കുറിച്ചും സുനന്ദ പറഞ്ഞു. ആ സ്ത്രീയുടെ പേര് സുനന്ദ വ്യക്തമാക്കിയില്ല. ഐ.പി.എല്‍ പ്രശ്‌നത്തില്‍ തരൂരിന്റെ ബന്ധം വ്യക്തമാക്കുന്ന ചില കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സുനന്ദ അറിയിച്ചിരുന്നെങ്കിലും അതിന്റെ വിശദാംശങ്ങള്‍ അവര്‍ പറഞ്ഞില്ലെന്നും നളിനി പറയുന്നുണ്ട്.
അതേസമയം നളിനി സിംഗിന്റെ മൊഴിയില്‍ പറയുന്ന സമയത്ത് താന്‍ ദുബായിയില്‍ ഉണ്ടായിരുന്നതായി മെഹര്‍ തരാര്‍ സ്ഥിരീകരിച്ചു. താന്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനാണ് അവിടെ പോയതെന്നും മെഹര്‍ തരാര്‍ ഒരു മാദ്ധ്യമത്തിനോട് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ വിളിക്കുന്നത് പ്രതീക്ഷിച്ചിരിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അവര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























