ശശി തരൂര്‍ അഹമ്മദ് പട്ടേലിനെ കണ്ടു; അന്വേഷണം നടക്കുന്നതിനിടെ അനാവശ്യ വിവാദങ്ങളില്‍ ചാടരുതെന്ന് പട്ടേല്‍

വിവാദങ്ങള്‍ കത്തി നില്‍ക്കേ ശശി തരൂര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനെ കണ്ടു. ഞായറാഴ്ച രാത്രി 11.45നാണ് അഹമ്മദ് പട്ടേലിന്റെ വീട്ടില്‍ തരൂര്‍ എത്തിയത്. പാര്‍ട്ടിയില്‍ നിന്നുള്ള പിന്തുണ ഉറപ്പാക്കാനാണ് തരൂര്‍ കൂടിക്കാഴ്ച നടത്തിയത്. ഏതാണ്ട് പതിനഞ്ച് മിനിട്ടോളം കൂടിക്കാഴ്ച നീണ്ടു നിന്നു.
ഞായറാഴ്ചയാണ് തരൂര്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. അതിന് മുമ്പുതന്നെ പട്ടേലിനെ കാണാന്‍ തരൂര്‍ സമയം ചോദിച്ചിരുന്നു. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തത് രാഷ്ട്രീയലക്ഷ്യം വച്ചാണെന്ന് തരൂര്‍ പട്ടേലിനെ അറിയിച്ചതായാണ് സൂചന. അതേസമയം അന്വേഷണം നടക്കട്ടെ എന്ന നിലപാടാണ് അഹമ്മദ് പട്ടേല്‍ സ്വീകരിച്ചത്. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തി വിവാദങ്ങള്‍ക്ക് ഇട കൊടുക്കരുതെന്നും പട്ടേല്‍ തരൂരിനോട് നിര്‍ദ്ദേശിച്ചു.
സുനന്ദ പുഷ്‌കറിന്റെ മരണം ശശി തരൂര്‍ എം.പിയുടെ വ്യക്തിപരമായ കാര്യമാണെന്നും അതില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു തരൂരിന്റെ കൂടിക്കാഴ്ച.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























