പണി പാളിയ രാഹുല്‍, വീടിന് പുറത്തിറങ്ങാനാകുന്നില്ല; രാജിവക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് രാഹുല്‍ ഗാന്ധി

രാജിവക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനിൽക്കുകയാണ് രാഹുല്‍ ഗാന്ധി. തീരുമാനം പുന:പരിശോധിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ഗാന്ധിയില്‍ സമ്മര്‍ദം തുടരുകയാണ്. കഴിഞ്ഞ ദിവസം നടക്കേണ്ട കോൺഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചയില്‍ നിന്ന് രാഹുല്‍ ഗാന്ധി വിട്ടുനിന്നു. പകരം സഹോദരി പ്രിയങ്കാ ഗാന്ധിയെ മുതിര്‍ന്ന നേതാക്കളുമായി സംസാരിക്കാന്‍ നിയോഗിക്കുകയും ചെയ്തു.
സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നും രാഹുല്‍ ഗാന്ധി നിര്‍ബന്ധം പിടിക്കുന്നുണ്ട്. ഗാന്ധി കുടുംബത്തില്‍നിന്നല്ലാതെ പാര്‍ട്ടിയെ നയിക്കാന്‍ പുതിയ ആള്‍ വരണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. അധ്യക്ഷ പദവി ഒഴിഞ്ഞാലും പാര്‍ട്ടിയുടെ മുന്‍നിരയില്‍ താന്‍ സജീവമായി ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനത്തെ തുടര്‍ന്ന് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.
പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ഒരു മാസത്തെ സമയം അനുവദിക്കാമെന്നും അതുവരെ ആ പദവിയില്‍ ഇരിക്കാമെന്നുമാണ് രാഹുലിന്റെ നിലപാട്. പുതിയ അധ്യക്ഷനെ ഒരു മാസത്തിനുള്ളില്‍ കണ്ടെത്താനുള്ള നിര്‍ദേശം രാഹുല്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇന്നലെ വസതിയിലെത്തിയ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിക്കാന്‍ രാഹുല്‍ തയ്യാറായിരുന്നില്ല. നേതാക്കളോട് സംസാരിക്കാന്‍ രാഹുല്‍ പ്രിയങ്കയെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാല്‍ രാഹുലിന്റെ നിലപാടില്‍ നേതാക്കള്‍ എല്ലാം അസ്വസ്ഥരാണെന്നും ഒരു തീരുമാനത്തിലെത്താന്‍ പാര്‍ട്ടിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും ദല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് ഷീല ദീക്ഷിത് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























