ഒഡീഷ മുഖ്യമന്ത്രിയായി നവീന്‍ പട്‌നായിക് സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറി

ഒഡീഷ മുഖ്യമന്ത്രിയായി നവീന്‍ പട്‌നായിക് സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറി. ഭുവനേശ്വറില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പ്രഫ. ഗണേശി ലാല്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. നവീന്റെ മൂത്തസഹോദരന്‍ പ്രേം പട്‌നായിക് സഹോദതി ഗീതാ മേത്ത എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പട്‌നായിക്കിനൊപ്പം 20 അംഗമന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. കാബിനറ്റ് റാങ്കുള്ള 11 മന്ത്രിമാരും ഒമ്പതു സഹമന്ത്രിമാരും ഉള്‍പ്പെടുന്നതാണ് മന്ത്രിസഭ.
കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന പകുതിയോളം മന്ത്രിമാരെ ഉള്‍പ്പെടുത്തി. പത്ത് മന്ത്രിമാര്‍ പുതുമുഖങ്ങളാണ്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ബിജു ജനതാദള്‍(ബിജെഡി) അധ്യക്ഷനായ ബിജു നവീന്‍ പട്‌നായിക് ഒഡീഷയുടെ മുഖ്യമന്ത്രിയാകുന്നത്. ജ്യോതി ബസു (പശ്ചിമബംഗാള്‍), പവന്‍ ചാംലിന്‍ (സിക്കിം) എന്നിവരും തുടര്‍ച്ചയായ അഞ്ചുതവണ സംസ്ഥാന മുഖ്യമന്ത്രി പദത്തിലിരുന്നിട്ടുണ്ട്.ഒഡീഷയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് 147 അംഗ നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടന്നത്.
U
https://www.facebook.com/Malayalivartha























