കള്ളപ്പണത്തിനെതിരെ സന്യാസിമാര്‍ രംഗത്ത്: ഉറവിടം വെളിപ്പെടുത്താതെ ലഭിക്കുന്ന പണം സ്വീകരിക്കേണ്ടെന്ന് സന്യാസി സമൂഹം

കള്ളപ്പണത്തിനെതിരെ ശക്തമായി എതിര്‍ത്ത് കൊണ്ട് സന്ന്യാസി സമൂഹം രംഗത്ത്. ത്രിവേണി സംഗമത്തില്‍ മാഘമേളയ്ക്കായി സംഘടിച്ച സന്യാസിമാര്‍ കള്ളപ്പണം സ്വീകരിക്കേണ്ടെന്ന ശക്തമായ തീരുമാനമെടുത്തു. ഉറവിടം വ്യക്തമാക്കാനാവാത്ത സംഭാവനകള്‍ നല്‍കുന്നതില്‍നിന്ന് പിന്മാറണമെന്ന് അവര്‍ അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തെറ്റായ മാര്‍ഗത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് പൂജകള്‍ ചെയ്യില്ലെന്നും സന്യാസിമാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വര്‍ദ്ധിച്ച് വരുന്ന അഴിമതികളും രാഷ്ട്രീയ നേതാക്കന്മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നടത്തി വരുന്ന അനധീകൃത സ്വത്ത്സമ്പാദിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനമെന്ന് സ്വാമി ആനന്ദ് ഗിരി പറഞ്ഞു.
2500ലേറെ മതസ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സന്യാസിമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. സംഭാവനകള്‍ നല്‍കുമ്പോഴും പൂജയ്ക്കായി സമീപിക്കുമ്പോഴും അതിനുപയോഗിക്കുന്ന പണം നിയമാനുസൃത മാര്‍ഗത്തിലൂടെ സമ്പാദിച്ചതാണെന്ന ഉറപ്പ് ഭക്തരില്‍നിന്ന് ആവശ്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
പണ്ടൊക്കെ സത്യസന്ധമായി സമ്പാദിച്ച പണം മാത്രമായിരുന്നു പൂജയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്നത്തെ അവസ്ഥ നേരെ തിരിച്ചുമാണ്. അനധീകൃതമായി ഉണ്ടാക്കുന്ന പണത്തിന്റെ ഒരു ശതമാനം ദൈവത്തിന് നല്‍കിയാല്‍ പാപത്തില്‍ നിന്ന് രക്ഷനേടാന്‍ കഴിയുമെന്ന് ആളുകള്‍ വിശ്വാസിക്കുന്നു. അത് തെറ്റായ ധാരണയാണ്. രാഷ്ട്രീയത്തിലെ നേതാക്കന്മാരും മറ്റ് തട്ടിപ്പുകാരും കടുത്ത ദൈവവിശ്വാസത്തിലേക്ക് പോയികൊണ്ടിരിക്കുകയാണ്. ഭക്തിയെ തെറ്റായ രീതിയില്‍ ഉപയോഗിക്കാന്‍ സമ്മതിക്കില്ലെന്ന് യോഗത്തില്‍ തീരുമാനിച്ചതായി സ്വാമി ആനന്ദ് ഗിരി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























