ആലൂര്‍ കിരണ്‍ കുമാര്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ഐ.എസ്.ആര്‍.ഒയുടെ എട്ടാമത്തെ ചെയര്‍മാനായി കര്‍ണാടക സ്വദേശിയും അഹമ്മദാബാദിലെ സ്‌പെയ്‌സ് ആപ്‌ളിക്കേഷന്‍ സെന്റര്‍ ഡയറക്ടറുമായ ആലൂര്‍ കിരണ്‍ കുമാറിനെ നിയമിച്ചു.
ചെയര്‍മാനായിരുന്ന ഡോ. കെ.രാധാകൃഷ്ണന്‍ 2014 ഡിസംബര്‍ 31 ന് വിരമിച്ചതിനെ തുടര്‍ന്നുളള ഒഴിവിലാണ് മൂന്ന് വര്‍ഷത്തേക്ക് നിയമനം.
ഉപഗ്രഹ പദ്ധതിയില്‍ ഏറെ പരിചയ സമ്പത്തുളള ശാസ്ത്രഞ്ജനാണ് . ഐ.എസ്.ആര്‍.ഒയുടെ അഭിമാന പദ്ധതികളായ ചന്ദ്രയാന്‍ ഒന്ന്,മംഗള്‍യാന്‍ പദ്ധതികളില്‍ ഉപയോഗിച്ച ഇലക്ട്രോ ഒപ്റ്റികല്‍ ഇമേജ് കാമറ വികസിപ്പിച്ചത് കിരണ്‍ കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ്. കിരണ്‍ കുമാറിന് 2012 ല്‍ പത്മശ്രീ ലഭിച്ചു.
ആന്ധ്രാ ബ്രാഹ്മണ കുടുംബാംഗമായ കിരണ്‍കുമാര്‍ 1952 ല്‍ ഷിമോഗയ്ക്കടുത്തുളള ആലൂരിലാണ് ജനിച്ചത്. ഭൗതിക ശാസ്ത്രത്തില്‍ ബിരുദവും, ഇലക്ട്രോണിക്‌സിലും എന്‍ജിനിയറിംഗിലും ബിരുദാനനന്തര ബിരുദവും നേടി.1975 ല്‍ ഐ.എസ്.ആര്‍.ഒയുടെ അഹമ്മദാബാദിലെ സ്‌പെയ്‌സ് ആപ്‌ളിക്കേഷന്‍ വിഭാഗത്തില്‍ ചേര്‍ന്ന കിരണ്‍കുമാര്‍ ഭാസ്‌ക്കര ഉപഗ്രഹം മുതല്‍ ഐ.എസ്.ആര്‍.ഒ. പദ്ധതികളുമായി സഹകരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























