യുഎസ് സ്റ്റേറ്റ് സെക്രട്ടറിയെ പട്ടി വിറപ്പിച്ചു... പട്ടി കുറുകെ ചാടിയതിനെ തുടര്‍ന്ന് ജോണ്‍കെറിയുടെ വാഹനവ്യൂഹം കൂട്ടിയിടിച്ചു

ഒരു അമേരിക്കന്‍ നേതാവ് ഇന്ത്യയില്‍ വന്നാല്‍ കരിങ്കൊടി കാണിക്കല്‍, വഴി തടയല്‍ ഭീഷണി, പ്രകടനം ഇത്യാദി കലാപരിപാടികള്‍ ഉണ്ടെങ്കിലും ആരുംതന്നെ അവരുടെ വഴിമുടക്കിയിട്ടില്ല. അത്രയ്ക്കാവും സുരക്ഷാ സംവിധാനം. എന്നാല്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ യാത്രയെ അക്ഷരാര്‍ത്ഥത്തില്‍ ഇന്നലെ ഒരു പട്ടി തടയുകയായിരുന്നു. അതും ലോകം ആദരിക്കുന്ന ജോണ്‍ കെറിയുടെ വാഹനത്തെ.
വൈബ്രന്റ് ഗുജറാത്ത് നിക്ഷേപക സമ്മേളനത്തില്‍ പങ്കെടുത്തശേഷം യുഎസിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലേക്ക് വരികയായിരുന്ന ജോണ്‍ കെറി. പട്ടി കുറുകെ ചാടിയതിനാല്‍ കാര്‍ പെട്ടെന്ന് നിര്‍ത്തി. തുടര്‍ന്ന് ജോണ്‍കെറി സഞ്ചരിച്ച കാര്‍ വാഹനവ്യൂഹത്തിലെ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. കെറി ഉള്‍പ്പെടെ ആര്‍ക്കും പരുക്കില്ല. റോഡിനു കുറുകെ ചാടിയ നായയെ രക്ഷിക്കാന്‍ കെറിയുടെ കാര്‍ പെട്ടെന്ന് ബ്രേക്കിട്ടതു മൂലമാണ് അപകടമുണ്ടായത്.
തൊട്ടുപിന്നാലെ വന്ന കാര്‍ നിയന്ത്രണം വിട്ട് കെറിയുടെ കാറിലിടിച്ചു.രണ്ടു വാഹനങ്ങള്‍ക്കും ചെറിയ കേടുപാടുകള്‍ ഉണ്ടായെങ്കിലും യാത്ര തടസപ്പെട്ടില്ല. വിമാനത്താവളത്തിലെത്തിയ കെറിയും സംഘവും മടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























