കശ്മീരില്‍ വീണ്ടും പാക് സൈനികാക്രമണം

കശ്മീര്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ
ആക്രമണം. സാംബ ജില്ലയിലെ മൂന്നു പോസ്റ്റുകള്‍ക്കു നേരെയാണ് പാകിസ്ഥാന്‍ ഷെല്ലാക്രമണവും വെടിവയ്പും നടത്തിയതെന്ന് സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി എട്ടു മണിക്കാണ് പാക്കിസ്ഥാന്‍ സൈന്യം ഷെല്ലാക്രമണം തുടങ്ങിയത്. ഇന്ത്യന്‍ സൈനികരും തിരിച്ചടിച്ചു. രാത്രി 11.35 വരെ ഇരുഭാഗങ്ങളും തമ്മിലുള്ള വെടിവയ്പ് നീണ്ടുനിന്നു. ആര്‍ക്കും പരുക്കേറ്റതായോ നാശനഷ്ടങ്ങള്‍ സംഭവിച്ചതായോ റിപ്പോര്‍ട്ടുകളില്ലെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിലെ സാംബ, കത്തുവ ജില്ലകളില്‍ ഈ മാസമാദ്യം പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഗ്രാമീണരും സൈനികരും കൊല്ലപ്പെട്ടിരുന്നു. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. പതിനായിരത്തിലധികം ഗ്രാമീണരാണ് ആക്രമണത്തെ ഭയന്ന് ഗ്രാമങ്ങളില്‍ നിന്നും പലായനം ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























