ആദ്യ സര്‍വേ ബിജെപിക്ക് കേവല ഭൂരിപക്ഷമെന്ന് റിപ്പോര്‍ട്ട്; ആം ആദ്മി തൊട്ടുപിന്നില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രം ഡല്‍ഹിയില്‍ വിജയിക്കുമെന്ന് പുതിയ സര്‍വേ. കേവല ഭൂരിപക്ഷം നേടി ബിജെപി ഒറ്റയ്ക്ക് ഡല്‍ഹിയില്‍ പുതിയ സര്‍ക്കാരുണ്ടാക്കുമെന്ന് ഇന്ത്യാ ടുഡേ ഗ്രൂപ്പ്-സിസേറൊ അഭിപ്രായ സര്‍വേ പറയുന്നു. 34നും 40നുമിടയില്‍ സീറ്റുകള്‍ ബിജെപി സ്വന്തമാക്കി 16 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രവചനം.
ബിജെപിക്ക് ഡല്‍ഹി ഭരണം പിടിക്കേണ്ടത് അഭിമാന പ്രശ്‌നമെങ്കില്‍ എഎപിക്ക് ഇത് നിലനില്‍പ്പിന്റെ പ്രശ്നമാണ്. ആകെ എഴുപത് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്, മുപ്പത്തിയാറ് സീറ്റു ലഭിക്കുന്നവര്‍ക്ക് ഭരണം ലഭിക്കും. കഴിഞ്ഞ മാസങ്ങളില്‍ നാലു സംസ്ഥാനങ്ങളിലായി നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലം സൂചിപ്പിക്കുന്നതു പോലെ തന്നെ ഡല്‍ഹിയില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്നു തന്നേയാണ് സര്‍വേ വിലയിരുത്തുന്നത്.
അതേസമയം മുഖ്യമന്ത്രി പദവി വഹിക്കാന്‍ ഏറ്റവും അനുയോജ്യന്‍ എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ തന്നെയാണെന്നാണ് ഭൂരിപക്ഷം ഡല്‍ഹിക്കാരും അഭിപ്രായപ്പെട്ടത്. സര്‍വേയില്‍ പങ്കെടുത്ത 35 ശതമാനം പേരും കേജ്രിവാളിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുമ്പോള്‍ തൊട്ടുപിന്നിലുള്ള ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ഹര്‍ഷ് വര്‍ധനെ 23 ശതമാനം പേര്‍ മാത്രമെ പിന്തുണയ്ക്കുന്നുള്ളൂ. 2013ലെ പോലെ ഇത്തവണ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടുന്നില്ല.
ബിജെപിയുടെ ശക്തരായ എതിരാളികളായ എഎപിക്ക് 25 മുതല്‍ 31 വരെ സീറ്റികളെ ലഭിക്കൂവെന്നും സര്‍വേ പറയുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ 36 എന്ന മാന്ത്രിക സംഖ്യ പാര്‍ട്ടിക്കു നേടാനാവില്ലെന്നാണ് പ്രചവനം. വെറും മൂന്നോ അഞ്ചോ സീറ്റുകള്‍ മാത്രം നേടി കോണ്‍ഗ്രസ് ഒരിക്കല്‍ കൂടി നാണക്കേട് ഏറ്റുവാങ്ങേണ്ടി വരുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. ഇത്തവണ 40 ശതമാനം വോട്ടുകളും ബിജെപി നേടാനിടയുണ്ടെന്നും ഇന്ത്യാ ടുഡേ സര്‍വേ പറയുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പിനു മുന്നോടിയായി ഗ്രൂപ്പ് നടത്തിയ രണ്ടാം ഘട്ട സര്‍വേയാണിത്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ എഎപി ഒരു അവസരം നല്‍കണമെന്ന് 42 ശതമാനം പേരും പറഞ്ഞപ്പോള്‍ 41 ശതമാനമാണ് ബിജെപി സര്‍ക്കാരിനെ അനുകൂലിച്ചത്. ഇത്തവണ കോണ്‍ഗ്രസ് സര്‍ക്കാര്‍ വരണമെന്ന് ആഗ്രഹിക്കുന്നവര്‍ 16 ശതമാനവും ഉണ്ട്. 49 ദിവസം ഭരിച്ച എഎപി പ്രതീക്ഷിച്ചതിലേറെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്ത 36 ശതമാനം പേരും പറയുന്നു. പ്രതീക്ഷിച്ച പ്രകടനം നടത്തിയെന്ന് 35 ശതമാനം പേരും. ഏതായാലും ഡല്‍ഹിയിലെ യുവരക്തത്തിലാണ് നേതാക്കള്‍ ശ്രദ്ധവയ്ക്കുന്നത്. ഡല്‍ഹിയില്‍ യുവാക്കളുടെ തീരുമാനം നിര്‍ണായകമാകുമെന്നതില്‍ തര്‍ക്കമില്ല.
ഇന്ത്യ മുഴുവന്‍ മോദി തരംഗം ആണെങ്കിലും ഡല്‍ഹിയില്‍ അങ്ങനെയല്ല; ആം ആദ്മിയുടെ ഇടപെടലില്‍ ഭൂരിപക്ഷം ലഭിക്കില്ലെന്ന ആശങ്ക ശക്തമാണ്. ജാതിക്കാര്‍ഡ് ഇറക്കി പോരാട്ടം ശക്തമാക്കാന്‍ ഉറച്ചാണ് ബിജെപി.
ഇത്തവണ ഡല്‍ഹിയില്‍ ബിജെപിക്ക് 40 വരെ സീറ്റുകള്‍ ലഭിക്കുമെങ്കിലും ലഭിക്കുന്ന വോട്ടുകളുടെ ശതമാനത്തില്‍ എഎപിയുമായി നാലു ശതമാനം മാത്രം വോട്ടിന്റെ വ്യത്യാസമെ ഉണ്ടാകൂവെന്നും സര്‍വേ പറയുന്നു. കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപിക്ക് 36 ശതമാനം വോട്ടു ലഭിക്കും. രണ്ടു സര്‍വേകളിലും ഈ കണക്കുകള്‍ വ്യത്യാസപ്പെട്ടിട്ടില്ല. എഎപിയുടെ വോട്ട് ശതമാനം 6.5 ശതമാനം വര്‍ധിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷയാണ് ഡല്‍ഹിയിലെ വോര്‍ട്ടര്‍മാരുടെ ഏറ്റവും വലിയ ആശങ്ക. അഴിമതിയും ജലവിതരണ പ്രശ്‌നങ്ങളും വോട്ടര്‍മാര്‍ പരിഗണിക്കുന്ന മറ്റു പ്രശ്‌നങ്ങളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























