മുഖമടച്ച് മോദിയുടെ മറുപടി; പാകിസ്ഥാനുമായി ചർച്ചയില്ല; പാക്കിസ്ഥാൻ സമീപനത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും ഭീകരവാദത്തെ രാജ്യനയമായാണ് അവർ പിന്തുടരുന്നതെന്ന് ആഞ്ഞടിച്ച് മോദി

പാകിസ്ഥാനെതിരായ നയം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാൻ സമീപനത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും ഭീകരവാദത്തെ രാജ്യനയമായാണ് അവർ പിന്തുടരുന്നതെന്നും മോദി ആഞ്ഞടിച്ചു. കിർഗിസ്ഥാനിലെ ബിഷ്ഹേക്കിൽ നടക്കുന്ന ഷാങ്ഹായി കോർപറേഷൻ ഓർഗനൈസേഷൻ(എസ്സിഒ) ഉച്ചകോടിക്ക് മുന്നോടിയായി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായുള്ള കൂടിക്കാഴ്ച്ചയിലാണ് മോദി നിലപാട് വ്യക്തമാക്കിയത്. പാക്കിസ്ഥാനുമായി ഇപ്പോൾ ചർച്ചയ്ക്ക് പറ്റിയ അന്തരീക്ഷമല്ലെന്നും മോദി വ്യക്തമാക്കി.
ജെയ്ഷ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് ഐക്യരാഷ്ട്രസഭയില്‍ ചൈന സ്വീകരിച്ച അനുകൂല നിലപാട്, ബാങ്ക് ഓഫ് ചൈനയുടെ ശാഖ ഇന്ത്യയില്‍ ആരംഭിക്കാനുള്ള തീരുമാനം തുടങ്ങിയവ ചർച്ചയായി. സമ്പത്തിക, സാംസ്കാരിക ബന്ധത്തിലുണ്ടായ സഹകരണവും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മോദിയുടെ ക്ഷണമനുസരിച്ച് ഒക്ടോബറിൽ ഷി ചിന്‍പിംഗ് ഇന്ത്യ സന്ദർശിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി വീണ്ടും അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉച്ചകോടിക്കാണ് പ്രധാനമന്ത്രി ബിഷ്ഹേക്കിൽ വന്നത്. ബിഷ്ഹേക്കിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന ഉച്ചകോടിയിൽ ആഗോള സുരക്ഷ, ബഹുമുഖമായ സാമ്പത്തിക സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷ്റഫ് ഗാനിയുമായും മോദി കൂടിക്കാഴ്ച നടത്തി. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ പാക് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചകളൊന്നും തീരുമാനിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അതെസമയം ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം ഏറ്റവും താഴ്ന്ന നിലയിലാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കാഷ്മീർ ഉൾപ്പെടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിനു ലഭിച്ച വലിയ ജനവിധി ഉപയോഗിക്കുമെന്നാണ് കരുതുന്നതെന്നും ഇമ്രാൻ പറഞ്ഞു. കിർഗിസ്ഥാ നിലെ ബിഷ്ഹേക്കിൽ നടക്കുന്ന ഷാങ്ഹായി സഹകരണ സമിതി (എസ്സിഒ) ഉച്ചകോടിക്ക് പുറപ്പെടുമുമ്പ് റഷ്യൻ വാർത്താ ഏജൻസി സ്പുട്നിക്കിന് നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഇക്കാര്യം പറഞ്ഞത്. അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യൻ നേതൃത്വവുമായി സംസാരിക്കുന്നതിനുള്ള മികച്ച അവസരമായാണ് ബിഷ്കെക് ഉച്ചകോടിയെ കാണുന്നതെന്നും ഇമ്രാൻ പറഞ്ഞു. നിലവിൽ ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം താഴ്ന്ന നിലയിലാണ്. പാക്കിസ്ഥാൻ അതിന്റെ അയൽക്കാരുമായി പ്രത്യേകിച്ച് ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നത്- ഇമ്രാൻ പറഞ്ഞു.
https://www.facebook.com/Malayalivartha


























