മുംബൈയില്‍ കനത്ത മഴ.. മതിലിടിഞ്ഞ് വീണ് 12 മരണം, നിരവധി പേര്‍ക്ക് പരിക്ക് , അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ ആളുകളെ കണ്ടെത്താന്‍ ഡോഗ് സ്‌ക്വാഡ്

കനത്തമഴയില്‍ മതിലിടിഞ്ഞു വീണു 12 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുംബൈയിലെ മലാദ് പ്രദേശത്താണ് സംഭവം നടന്നത്. തകര്‍ന്നു വീണ മതിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റ നാലുപേര്‍ ഗുരുതരാവസ്ഥയിലാണ്. എന്‍ഡിആര്‍എഫ് (ദേശീയ ദുരന്ത നിവാരണ സംഘം) ടീം സ്ഥലത്തെത്തിയിട്ടുണ്ട്.
അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ ആളുകളെ കണ്ടെത്താന്‍ അവര്‍ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് പോലീസും അഗ്‌നിശമന സേന സംഘങ്ങളും സ്ഥലത്തുണ്ട്. മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.അതേസമയം മുംബൈയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ കല്യാണില്‍ ഇന്നലെ അര്‍ദ്ധരാത്രി മതില്‍ ഇടിഞ്ഞു മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























