മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ സ്‌പൈസ് ജെറ്റ് വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി... സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാര്‍ സുരക്ഷിതര്‍

മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ സ്‌പൈസ് ജെറ്റ് വിമാനം കനത്ത മഴയെ തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് തെന്നി മാറി. ജയ്പൂരില്‍ നിന്ന് മുംബൈയിലെത്തിയ സ്‌പൈസ് ജെറ്റ് എസ്.ജി 6237 വിമാനമാണ് ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറിയത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി 11.45 നാണ് സംഭവം. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രധാന റണ്‍വേ താത്ക്കാലികമായി അടച്ചിട്ടു. രണ്ടാമത്തെ റണ്‍വേയില്‍ നിന്നാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. റണ്‍വേ അടച്ചതിനെ തുടര്‍ന്ന് 54 വിമാനങ്ങള്‍ അഹമ്മദാബാദ്, ബെംഗളൂരു വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടിട്ടുണ്ട്.
നിരവധി ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ വിസ്താര ഡല്‍ഹി, കൊല്‍കത്ത, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള പത്ത് സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിച്ചു. മോശം കാലവസ്ഥയായതിനാല്‍ ചില സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയോ വൈകാനോ സാധ്യതയുണ്ടെന്നും യാത്രക്കാര്‍ അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും മറ്റ് വിമാനക്കമ്പനികളും അറിയിച്ചു.
സോളില്‍ നിന്നുള്ള കൊറിയന്‍ വിമാനം അഹമ്മബാദിലേക്കും ഫ്രാങ്ക്ഫുര്‍ട്ടില്‍ നിന്നുള്ള ലുഫ്താന്‍സ് വിമാനവും ബാങ്കോക്കില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനവും ബെംഗളൂരുവിലേക്കും തിരിച്ചു വിട്ടിട്ടുണ്ട്.
" r
https://www.facebook.com/Malayalivartha


























