ലോക് സഭ എം പിയെ കാണാനില്ല; പകരക്കാരനെ വെച്ചതിൽ പ്രതിപക്ഷ പ്രതിഷേധം; ന്യായങ്ങൾ നിരത്തി ഭരണ പക്ഷം

ലോക്സഭ ഇലക്ഷന് പഞ്ചാബിലെ ഗുര്‍ദാസ്പൂരിലെ ജനങ്ങൾ വിജയിപ്പിച്ച എം പിയെ കാണ്മാനില്ല. ചലച്ചിത്രതാരം കൂടിയായ സണ്ണി ഡിയോളിനെയാണ് മണ്ഡലത്തിലെ കാര്യങ്ങളിലും യോഗങ്ങളിലുമൊന്നും കാണാനില്ലത്തത്. തിരക്കുകൾ കാരണം സണ്ണി ഡിയോള്‍ പകരക്കാരനെ വച്ചിരിക്കുകയാണ്. എഴുത്തുകാരനായ ഗുര്‍പ്രീത് സിങ് പല്‍ഹേരി എന്ന മൊഹാലി സ്വദേശിയാണ് എം പി കസേരയിൽ പകരക്കാരനായി ഇരിക്കുന്നത്. താൻ തിരക്കിലായതു കൊണ്ടാണ് പകരം വ്യക്തിയെ വച്ചു കൊണ്ടുള്ള സണ്ണി ഡിയോലിൻറെ ഈ പ്രവർത്തി. ഉത്തരവാദിത്വങ്ങളില്‍ നിന്നും സണ്ണി ഡിയോൾ ഒളിച്ചോടുകയല്ല മറിച്ചു 24 മണിക്കൂറും പ്രവര്‍ത്തനങ്ങള്‍ നടക്കുവാൻ വേണ്ടിയാണ് അദ്ദേഹത്തിൻറെ അഭാവത്തിൽ താനടക്കമുള്ളവരെ ഉള്‍പ്പെടുത്തി അദ്ദേഹമൊരു ടീമിനെ തയ്യാറാക്കിയതെന്ന് ഗുര്‍പ്രീത് സിങ് പ്രതികരിച്ചു.
അതെ സമയം കടുത്ത വിമർശനമാണ് കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്നത്. ഗുര്‍ദാസ്പൂരിലെ ജനങ്ങൾ വോട്ടു നൽകി വിജയിപ്പിച്ചത് ഗുര്‍പ്രീത് സിങ്ങിനെയല്ല, സണ്ണി ഡിയോളിൻറെ പകരക്കാരനെ ജനങ്ങൾക്കു ആവശ്യമില്ലെന്നും പ്രതിപക്ഷം ആക്ഷേപിച്ചു. കോണ്‍ഗ്രസ് നേതാവ് സുഖ്ജീന്തര്‍ സിങ് രണ്ഡാവയാണ് രൂക്ഷമായ പ്രതികരണം നടത്തിയത് .
https://www.facebook.com/Malayalivartha


























