കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വധഭീഷണി; ബോംബ് സ്‌ഫോടനം നടത്തി വധിക്കുമെന്ന് ഭീക്ഷണി കത്ത്

ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വധ ഭീക്ഷണി മുഴക്കി കൊണ്ടുള്ള കത്ത് കിട്ടിയതായി വിവരം. മധ്യപ്രദേശിലെ ബിജെപി എംഎല്‍എ ലീന ജെയ്‌നാണ് വിവരം പുറത്തു വിട്ടത്. അമിത് ഷാ ഗഞ്ച്ബസോഡ പട്ടണത്തില്‍ വന്നാല്‍ ബോംബ് സ്‌ഫോടനം നടത്തി വധിക്കുമെന്ന് ഭീഷണിക്കത്തില്‍ പറയുന്നതായി അവർ പറഞ്ഞു. അദ്ദേഹത്തിന് മാത്രമല്ല തനിക്കും വധ ഭീക്ഷണി ഉള്ളതായി എം എൽ എ വെളിപ്പെടുത്തി. പേരോ ഒപ്പോ ഒന്നുമില്ലാതെ പുറത്തു വന്ന കത്തിനെ തുടർന്നു പോലീസിൽ പരാതിപ്പെട്ടതായി അവർ അറിയിച്ചു. ബസ് സ്റ്റാന്റിലും റെയില്‍വേ സ്റ്റേഷനിലും സര്‍ക്കാര്‍ ആശുപത്രികളിലും സ്‌ഫോടനം നടത്തുമെന്നും ഭീഷണിയുണ്ട്.
വിദിഷ എസ്പി വിനായക് വെര്‍മ പരാതിയെ പറ്റി പ്രതികരിച്ചു. പരാതി കിട്ടിയതായും അന്വേഷണം ആരംഭിച്ചയതായും അദ്ദേഹം വാർത്ത ഏജെൻസിയോട് അറിയിച്ചു. നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുകയും ഭോപ്പാലില്‍ നിന്ന് ബോംബ് സ്‌ക്വാഡിനെ വരുത്തുകയും ചെയ്തു. കത്തിനെ തുടർന്ന് സ്ഥലത്തു കനത്ത സുരക്ഷ ഉറപ്പാക്കി.
https://www.facebook.com/Malayalivartha


























