കൊറിയോഗ്രാഫറായി അടുപ്പം സ്ഥാപിച്ച കാമുകൻ ഗുണ്ടയാണെന്ന് മനസിലാക്കിയത് ക്രിമിനലുകൾ തമ്മിലെ അടിപിടിക്കേസിൽ അകത്തായതോടെ; പിരിയാൻ ശ്രമിച്ചതോടെ ദീക്ഷയ്ക്ക് നേരിടേണ്ടി വന്നത് ഭീഷണിയും, അപമാനവും:- ബലം പ്രയോഗിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചത് പോലീസ് കേസാക്കിയപ്പോൾ കാമുകന് ഉള്ളിൽ അടങ്ങാത്ത പകയായി- കഞ്ചാവ് ലഹരിയിൽ കാമുകിയെ കൊലപ്പെടുത്താൻ ഇറങ്ങിപ്പുറപ്പെടും മുമ്പ് വാട്സാപ്പിൽ സുശാന്ത് കുറിച്ചത് ലവ് യു ദീച്ചു, മിസ് യു ബേബി, ലവ് യു ലോട്ട്...

ഇടവഴിയിലിട്ട് ദേര്‍ളകട്ടെയില്‍ പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്താൻ കാമുകൻ ശ്രമിച്ചതിന് പിന്നിൽ പ്രണയ നൈരാശ്യമെന്ന് പോലീസ്. ശരീരത്തിൽ 12ഓളം കുത്തുകളേറ്റ കര്‍ക്കളയിലെ എം ബി എ വിദ്യാര്‍ത്ഥി ദീക്ഷ (20) ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. ദീക്ഷയെ കുത്തിയ ശേഷം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സുശാന്ത് അപകട നില തരണം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് ദേര്‍ളകട്ടെ ബെഗംബിലയില്‍ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. നേരത്തെ ദീക്ഷ പഠിക്കുന്ന കോളജില്‍ സുശാന്ത് ഡാന്‍സ് പഠിപ്പിക്കാനെത്തിയിരുന്നു. ദീക്ഷയ്ക്ക് ഡാന്‍സ് പഠിപ്പിച്ചുകൊടുത്തത് സുശാന്തായിരുന്നു. തുടര്‍ന്ന് ഇരുവരും സുഹൃത്തുക്കളായി. പോലീസിന്റെ ഗുണ്ടാലിസ്റ്റില്‍പെട്ട ജപാന്‍ മംഗയുടെ സുഹൃത്തായിരുന്നു സുശാന്ത്. ഇതിനിടെയാണ് ജപാല്‍ മംഗയുടെ ഗ്യാങ്ങും സുഭാഷ് പടീലിന്റെ ഗ്യാങ്ങും തമ്മില്‍ സംഘട്ടനമുണ്ടായത്.
ഈ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞതോടെ ദീക്ഷ, സുശാന്തിനെ ഒഴിവാക്കാന്‍ തുടങ്ങി. ഇതോടെ സുശാന്ത് നിരന്തരം ദീക്ഷയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്താന്‍ തുടങ്ങി. ഒരു ദിവസം സുഹൃത്തിനൊപ്പം കാറിലെത്തിയ സുശാന്ത്, ദീക്ഷയെ ബലം പ്രയോഗിച്ച് കാറിലിരുത്താന്‍ ശ്രമിച്ചതോടെ പരാതി പോലീസിലെത്തി. തുടര്‍ന്ന് ഈ സംഭവത്തില്‍ സുശാന്തിന്റെ വീട്ടുകാരെയും വിളിച്ചുവരുത്തിയാണ് പ്രശ്‌നത്തിന് പോലീസ് പരിഹാരമുണ്ടാക്കിയത്. ഇതോടെ സുശാന്ത് ദീക്ഷയെ കൊലപ്പെടുത്താന്‍ സുശാന്ത് പദ്ധതി തയ്യാറാക്കുകയായിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച കോളജ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ദീക്ഷയെ സ്‌കൂട്ടറിലെത്തിയ സുശാന്ത് തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് കുത്തിയത്. 12 തവണയാണ് സുശാന്ത് ദീക്ഷയെ കുത്തിയത്.
തുടര്‍ന്ന് സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു. സംഭവം നേരില്‍കണ്ട പരിസരവാസികള്‍ ഉടന്‍ ആംബുലന്‍സ് വിളിച്ചുവരുത്തി ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൊലപാതക ശ്രമത്തിന് മുമ്ബ് സുശാന്ത് 'ലവ് യു ദീച്ചു, മിസ് യു ബേബി, ലവ് യു ലോട്ട്' എന്ന് വാട്‌സ്‌ആപ്പില്‍ സ്റ്റാറ്റസിട്ടിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കഞ്ചാവ് വലിച്ച് എത്തിയ സുശാന്ത് ദീക്ഷയെ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
അതേസമയം യുവതിയെ നിരന്തരം കുത്തിയ യുവാവിനെ ബുദ്ധിപരമായി നേരിട്ട് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് മലയാളി നഴ്‌സായിരുന്നു. നഴ്‌സിന്റെ ഈ ധീരതക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ. മലയാളി നഴ്‌സായ നിമ്മിയാണ് നിര്‍ണായക ഇടപെടല്‍ നടത്തിയത്. പെണ്‍കുട്ടിയെ 12 തവണ കുത്തിവീഴ്‌ത്തിയ ശേഷം യുവാവ് സ്വന്തം കഴുത്തു മുറിക്കുകയായിരുന്നു. നടുറോഡില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തി വീഴ്‌ത്തുമ്ബോള്‍ കണ്ടു നിന്നവര്‍ അടുത്തേയ്ക്ക് ചെല്ലാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കത്തിവീശി എല്ലാവരേയും പിന്തിരിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ ആംബുലന്‍സില്‍ എത്തിയ മലയാളി നഴ്സിന്റെ ഇടപെടല്‍ ഉണ്ടായത്. വളരെ ബുദ്ധിപൂര്‍വ്വമായിട്ടായിരുന്നു നിമി എന്ന മലയാളി നഴ്‌സ് ഇക്കാര്ങ്ങല്‍ കൈകാര്യം ചെയ്തത്
നിമി ഉള്ളാള്‍ കെ.എസ് ഹെഗ്ഡേ മെഡിക്കല്‍ കോളേജിലാണ് പഠിച്ചത്. സംഭവസ്ഥലത്ത് എത്തിയ നിമി ആംബുലന്‍സില്‍ നിന്ന പുറത്തിറങ്ങുമ്ബോള്‍ തന്നെ പലരും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അത്രയ്ക്ക് ഭീകരമായിരുന്നു അന്തരീക്ഷം. നിമി അടുത്ത് ചെന്നതോടെ അക്രമി യുവതിയുടെ ദേഹത്ത് കിടന്നു. എന്നാല്‍ അക്രമിയെ നിമി കൈയില്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ശാന്തമാക്കുന്ന വിധത്തില്‍ സംസാരിച്ചു. ഇതിനിടയില്‍ കണ്ടു നിന്നവരും ഒപ്പം ചേര്‍ന്നു.
https://www.facebook.com/Malayalivartha

























