പൊട്ടിത്തെറിച്ച് മോദി; നഗരസഭാ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മധ്യപ്രദേശ് ബി.ജെ.പി എം.എല്‍.എ ആകാശ് വിജയ് വര്‍ഗിയക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

നഗരസഭാ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മധ്യപ്രദേശ് ബി.ജെ.പി എം.എല്‍.എ ആകാശ് വിജയ് വര്‍ഗിയക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെ ഇത്തരക്കാര്‍ പാര്‍ട്ടിക്ക് പുറത്ത് പോകണമെന്ന് പറഞ്ഞ പ്രധാനമന്ത്രി അത് ആരുടെ മകനാണെന്ന കാര്യത്തിന് പ്രസക്തിയില്ലെന്ന് വ്യക്തമാക്കി. ഡല്‍ഹിയിലെ പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിങ്ങില്‍ പങ്കെടുത്തു സംസാരിക്കവേയാണ് ആകാശ് വിജയ് വര്‍ഗിയയുടെ നടപടിക്കെതിരെ മോദി രംഗത്തെത്തിയത്.
ഇത്തരത്തിലുള്ള പെരുമാറ്റം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത്തരക്കാരെ പിന്തുണക്കുന്നവരെയടക്കം പുറത്താക്കുമെന്നുമായിരുന്നു മോദി പറഞ്ഞത്. നഗരസഭാ ഉദ്യോഗസ്ഥനെ ബാറ്റ് കൊണ്ട് അടിച്ചത് ഏത് നേതാവിന്റെ മകനായാലും തന്നെ സംബന്ധിച്ച് അത് വിഷയമല്ല. ഇത്തരം നടപടി തുടരുന്നവര്‍ ഇനി പാര്‍ട്ടിയിലുണ്ടാവില്ല. ഒരിക്കലും യോജിക്കാനാവാത്ത, അംഗീകരിക്കാനാവാത്ത നടപടി തന്നെയാണ് ഇത് എന്ന് മോദി പറഞ്ഞു.
ആകാശ് വിജയ് വര്‍ഗിയ ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോള്‍ വെടിയുതിര്‍ത്ത് ആഘോഷിച്ച പ്രവര്‍ത്തകരുടെ നടപടിയേയും മോദി യോഗത്തില്‍ വിമര്‍ശിച്ചു. ഇത്തരം സ്വീകരണം നല്‍കുന്നവര്‍ പാര്‍ട്ടിയില്‍ തുടരാമെന്ന് കരുതേണ്ട എന്ന് മോദി പറഞ്ഞു.
ബി.ജെ.പി എം.എല്‍.എയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ കൈലാഷ് വിജയ് വര്‍ഗിയയുടെ മകനാണ് ആകാശ് വിജയ് വര്‍ഗിയ. കൈയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥനെ മധ്യപ്രദേശ് ബിജെപി എംഎല്‍എ ആകാശ് വിജയ് വര്‍ഗിയ ബാറ്റ് കൊണ്ട് മര്‍ദ്ദിച്ചത്. എംഎല്‍എയുടെ നടപടിയെ പിന്തുണച്ച 21 ഉദ്യോഗസ്ഥരെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സസ്പെന്‍റ് ചെയ്തു. മാധ്യമങ്ങള്‍ നോക്കി നില്‍ക്കേയായിരുന്നു എംഎല്‍എ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സഹപ്രവര്‍ത്തകനെ പിന്തുണയ്ക്കുന്നതിന് പകരം എംഎല്‍എയ്ക്ക് ഒപ്പം നിന്നവരെയാണ് സസ്പെന്‍റ് ചെയ്തതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. ഇന്‍റോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസറും എംഎല്‍എയും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. അഞ്ച് മിനുട്ടിനുള്ളില്‍ സ്ഥലത്ത് നിന്ന് പോയില്ലെങ്കില്‍ പിന്നെ സംഭവിക്കുന്നതിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥനായിരിക്കുമെന്ന് വീഡിയോയില്‍ എംഎല്‍എ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുണ്ട്.പിന്നാലെയാണ് എംഎല്‍എ ബാറ്റ് കൊണ്ട് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്. സംഭവം വിവാദമായതോടെ തന്‍റെ പ്രവൃത്തിയെ ന്യായീകരിച്ച് എംഎല്‍എ രംഗത്തെത്തി. ഉദ്യോഗസ്ഥര്‍ നിയമപരമായല്ല കെട്ടിടം പൊളിക്കാന്‍ എത്തിയതെന്ന് വിജയ് വര്‍ഗിയ പറഞ്ഞത്.
https://www.facebook.com/Malayalivartha

























