കൂട്ടുകാരനെ മർദ്ദിച്ചതിനു സ്കൂൾ ടി സി നൽകി; എന്നാൽ സ്കൂളിൽ നിന്നും പിരിച്ചു വിടാതെ മറ്റൊരു ശിക്ഷ നല്കാൻ കളക്ടർ ഉത്തരവിട്ടു; വിദ്യാർത്ഥിക്കു കൊടുത്ത ശിക്ഷ ഇതാണ്

സ്കൂളിൽ പഠിക്കുമ്പോൾ അടി വയ്ക്കുകയും ശിക്ഷയായി ടി സി കിട്ടുന്നൊതുമൊക്കെ നാം കേട്ടിട്ടുണ്ടല്ലോ ? എന്നാൽ ടി സി അല്ലാതെ മറ്റു ശിക്ഷ നടപടികളും ഉണ്ട് കേട്ടോ.
രാജസ്ഥാനിലെ ധോൽപൂരിലാണ് മാതൃകാപരമായ ശിക്ഷ നടപടി ഉണ്ടായിരിക്കുന്നതു. കഴിഞ്ഞ ജനുവരിയിൽ സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരന്‍ സഹപാഠിയെ മര്‍ദ്ദിച്ചു. സ്കൂൾ അധികൃതർ സ്വാഭാവികമായി വിദ്യാര്‍ത്ഥിയെ ടിസി കൊടുത്തു വിടാൻ തീരുമാനിച്ചു. ടി സി കിട്ടിയ കുട്ടിയും വീട്ടുകാരും എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങിയപ്പോൾ ജവഹര്‍ നവോദയ വിദ്യാലയ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അധ്യക്ഷ ഒരു മാർഗം പറഞ്ഞു. ശുപാർശയുമായി കളക്ടറെ സമീപിക്കുക. അങ്ങനെയാണ് കുട്ടിക്ക് ടി സിയിൽ നിന്നും ഒഴിയാൻ കഴിഞ്ഞത്. അധ്യക്ഷയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടര്‍ നേഹ ഗിരിയെ കാര്യം ബോധിപ്പിച്ചു. ഒടുവിൽ കളക്ടർ ആ ശിക്ഷ പ്രഖ്യാപിച്ചു. ടി സിക്കു പകരം അഞ്ച് മരങ്ങളെ മൂന്ന് മാസം നട്ടു നനച്ച് പരിപാലിക്കുക. കുട്ടിക്ക് വിദ്യാഭ്യസം തുടരാൻ ഒരു അവസരം കൂടി കിട്ടി.
ടി സി നല്‍കി വിട്ടയച്ചിരുന്നുവെങ്കിൽ കുട്ടിയുടെ ഭാവിയേയും പഠനത്തേയും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് കണക്കിലെടുത്താണ് ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനിച്ചതെന്ന് കളക്ടര്‍ പറഞ്ഞു. ചെറിയ തെറ്റിൻറെ പേരിൽ കുട്ടിയുടെ തുടർ പഠനത്തെയും ജീവിതത്തെയും നശിപ്പിക്കാതെ തികച്ചും മാതൃകാപരമായ തീരുമാനം എടുത്ത കളക്ടരെ അഭിനന്ദിക്കുകയാണ് എല്ലാവരും.
https://www.facebook.com/Malayalivartha

























