കടുത്ത ജലക്ഷാമത്തിൽ അലഞ്ഞു ചെന്നൈ; നീന്തൽ കുളത്തിൽ മക്കളെ നീന്താൻ വിടുക എന്നു താര രാജാവിന്റെ മകൾ; വിമർശനത്തെ തുടർന്ന് ക്ഷമാപണം

തമിഴ്‌നാട്ടിൽ കടുത്ത ജല ക്ഷാമം നേരിടുന്നതിനിടെ നീന്തൽ കുളത്തിലെ ചിത്രങ്ങൾ പങ്കു വച്ച് വിമർശനം ഏറ്റു വാങ്ങിയിരിക്കുകയാണ് സൗന്ദര്യ രജനികാന്ത്. വിവാദമായതിനെ തുടർന്ന് നടി ചിത്രങ്ങൾ പിൻവലിച്ചു.
നടൻ രജനികാന്തിന്റെ മകളും സംവിധായകുമായ സൗന്ദര്യ ട്വിറ്ററിലും ഫെയ്സ്ബുക്കിലുമാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. നീന്തൽ വളരെ ആവശ്യമായ ഒരു പ്രവർത്തിയാണെന്നും മക്കളെ നീന്താൻ അനുവദിക്കണം എന്ന അടിക്കുറിപ്പാണ് എഴുതിയിരുന്നത്. നീന്തൽ കുളത്തിൽ മക്കൾക്കൊപ്പമുള്ള ചിത്രമായിരുന്നു അത്. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ സൗന്ദര്യയ്ക്കെതിരെ വിമര്‍ശനങ്ങളുടെയും ട്രോളുകളുംടെയും രൂപത്തിൽ പ്രതിഷേധവും ശക്തമായി. ഇതേ തുടർന്ന് സൗന്ദര്യ ചിത്രങ്ങൾ നീക്കം ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തു.
'എൻറെ അവധിയാഘോഷത്തില്‍ നിന്നും പകര്‍ത്തിയ സദുദ്ദേശ്യത്തോടെ പങ്കുവച്ച ചിത്രങ്ങള്‍ നീക്കം ചെയ്തു. നമ്മള്‍ നേരിടുന്ന ജലക്ഷാമത്തിന്റെ ഗൗരവം കണക്കിലെടുക്കുന്നു. കുട്ടികള്‍ക്ക് ചെറുപ്പം മുതലേ ശാരീരികമായ കായികാധ്വാനം നല്‍കേണ്ടതിന്റെ പ്രാധാന്യം പറയുന്നതിനു വേണ്ടിയായിരുന്നു ആ ചിത്രങ്ങള്‍ ഇപ്പോള്‍ പങ്കുവച്ചത്.'-സൗന്ദര്യ ട്വീറ്റ് ചെയ്തു. നാട് നേരിടുന്ന ജല ക്ഷാമത്തെ ഗൗരവത്തോടെ കാണുന്നുവെന്നും അനവസരത്തിലാണ് ചിത്രം പങ്കു വച്ചതെന്ന് മനസിലാക്കുന്നതായും അവർ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ തമിഴ്നാട്ടില്‍ മഴവെള്ള സംഭരണത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്ന് രജനികാന്ത് ആവശ്യപ്പെട്ടിരുന്നു. തടാകങ്ങളും കുളങ്ങളുമെല്ലാം കാലവര്‍ഷത്തിന് മുൻപു സജ്ജമാക്കുക മാത്രമാണ് കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ മകളുടെ നീന്തൽ കുളത്തിലെ ദൃശ്യങ്ങൾ വന്നതോടെ കടുത്ത ആക്ഷേപവും പരിഹാസങ്ങളും ഉയർന്നു.
https://www.facebook.com/Malayalivartha

























