'ആയിരം സഹോദരിമാരുടെ സഹോദരന്‍' പതിനൊന്നുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റില്‍

മധ്യപ്രദേശിലെ ബെതുല്‍ ടൗണില്‍ പതിനൊന്നുകാരിയെ മാനഭംഗപ്പെടുത്തിയതിന് 'ആയിരം സഹോദരിമാരുടെ സഹോദരന്‍' അറസ്റ്റിലായി. രാജേന്ദ്ര സിങ്ങെന്ന കെന്ദു ബാബയാണ് പിടിയിലായത്. ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പൊലീസ് കസ്റ്റഡിയിലായത്.
രക്ഷാബന്ധന്‍ ദിവസം ആയിരത്തോളം പെണ്‍കുട്ടികളാണ് ഇയാളുടെ അടുത്ത് രാഖി കെട്ടാന്‍ എത്തുന്നത്. രാഖി കെട്ടുന്നതിനൊപ്പം സമ്മാനങ്ങളും ഇയാള്‍ നല്‍കാറുണ്ട്.
പതിനൊന്നുകാരിയെ ഇയാള്‍ പീഡിപ്പിച്ചത് ഒരു വര്‍ഷത്തോളമാണ്. പുറത്തുപറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇവിടുത്തെ ജനപ്രതിനിധി കൂടിയായ രാജേന്ദ്ര സിങ് കുട്ടിയെ പേടിപ്പിച്ചിരുന്നു.
എന്നാല്‍ മാര്‍ച്ചില്‍ പെണ്‍കുട്ടിയുടെ മാതാവ് വിവരം അറിയുകയും ചോദിക്കാന്‍ സിങ്ങിന്റെ വീട്ടിലെത്തുകയും ചെയ്തു. ഇവരെയും ഭീഷണിപ്പെടുത്തി നിശബ്ദയാക്കുകയായിരുന്നു ഇയാള്‍.
തുടര്‍ന്നാണ് സംഭവം ചൂണ്ടിക്കാട്ടി ഒരാള്‍ പൊലീസിന് ഊമക്കത്ത് അയയ്ക്കുന്നത്. പൊലീസെത്തി ചോദ്യം ചെയ്തതോടെ പെണ്‍കുട്ടി സംഭവങ്ങള്‍ തുറന്നു പറഞ്ഞു. പിന്നാലെ പൊലീസ് രാജേന്ദ്ര സിങ്ങിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
ഇയാളെ അറസ്റ്റു ചെയ്യാന്‍ പൊലീസെത്തിയപ്പോള്‍ സ്ഥലത്ത് ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പിറ്റേന്ന് ഇയാള്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നുവെന്ന് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് മോട്ടിലാല്‍ കുശ്വാഹ പറഞ്ഞു.
https://www.facebook.com/Malayalivartha

























