എച്ച്.ഐ.വിക്ക് മരുന്ന് കണ്ടുപിടിച്ചു ....എലികളിലെ പരീക്ഷണം വിജയം

മനുഷ്യജീവന് ഭീഷണി ആയി ഉയർന്നുവന്നിരുന്ന എച്ച്.ഐ.വി വൈറസിനെ ഉന്മൂലനം ചെയ്യാൻ സഹായിക്കുന്ന മരുന്ന് കണ്ടുപിടിച്ചു കഴിഞ്ഞു. ശാസ്ത്ര ലോകത്തിനു ഏറെ പ്രതീക്ഷ നൽകുന്ന കണ്ടുപിടുത്തമാണ് ഇത് . ..ഇതോടെ എയ്ഡ്സ് എന്നാൽ ചികിത്സ ഇല്ലാത്ത രോഗമാണ് എന്നത് പഴങ്കഥയായി മാറും. ജീൻ എഡിറ്റിംഗ് തെറാപ്പിയിലൂടെ എലികളില്‍ നിന്നും എച്ച് ഐ വി വൈറസിനെ പൂര്‍ണ്ണമായും വിജയകരമായി ഇല്ലാതാക്കിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
പരീക്ഷണശാലയില്‍ എലികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചതോടെ മനുഷ്യരിലും എച്ച്.ഐ.വി പൂര്‍ണ്ണമായും സുഖപ്പെടുത്താനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
എലികളിൽ പരീക്ഷണം 100 ശതമാനം വിജയിച്ചു . ടെംപിൾ യൂണിവേഴ്‌സിറ്റിയിലെ ലൂയിസ് കാറ്റ്‌സ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ കമാല്‍ ഖാലിയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണമാണ് എച്ച്.ഐ.വി ചികിത്സയില്‍ നിര്‍ണ്ണായക മുന്നേറ്റം നടത്തിയിരിക്കുന്നത്. മനുഷ്യരല്ലാത്ത പ്രൈമേറ്റുകളില്‍ നടത്തുന്ന പരീക്ഷണങ്ങളിലേക്കും തുടര്‍ന്ന് ഒരു വർഷത്തിനുള്ളിൽ മനുഷ്യരിലെ ക്ലിനിക്കൽ പരീക്ഷണങ്ങളിലേക്കും മുന്നേറാനുള്ള വ്യക്തമായ പാത കണ്ടെത്തിയിരിക്കുകയാണ് ഇപ്പോഴെന്ന് വിജയകരമായ എച്ച്ഐവി വൈറസ് നിർമാർജ്ജന സാങ്കേതിക വിദ്യയ്ക്ക് ശേഷം പത്രക്കുറിപ്പിൽ ഖലീലി പറഞ്ഞു.
ഇതുവരെ ബാധിച്ച 70 ദശലക്ഷം പേരില്‍ 35 ദശലക്ഷം പേരുടെ ജീവനെടുത്ത വൈറസാണ് എച്ച്.ഐ.വിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ തന്നെ കണക്കുകള്‍ കാണിക്കുന്നത്. ഇപ്പോഴും പ്രതിവര്‍ഷം നാല് ലക്ഷം പേര്‍ എച്ച്.ഐ.വി ബാധിച്ച് മരിക്കുന്നുണ്ട്. ജീന്‍ എഡിറ്റിംങ് തെറാപി ഉപയോഗിച്ചാണ് എച്ച്.ഐ.വിക്കുള്ള മരുന്ന് തയ്യാറാകുന്നത്.
പരീക്ഷണം നടത്തിയ എലികളില്‍ എച്ച്.ഐ.വി ബാധയുണ്ടായിരുന്ന 30 ശതമാനം എലികളേയും 100 ശതമാനം രോഗത്തില്‍ നിന്നും മുക്തമാക്കാന്‍ ഇവര്‍ക്ക് സാധിച്ചു. എച്ച്.ഐ.വി എന്ന മാരക വൈറസിനെ വരുതിയിലാക്കാനുള്ള മരുന്നിന്റെ പരീക്ഷണം അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.ഇത് വൈകാതെ മനുഷ്യരിലും പരീക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ രൂപത്തിലുള്ള ആന്റി-റിട്രോവൈറൽ തെറാപ്പിയോടൊപ്പം CRISPR-Cas9 ഉപയോഗിച്ചാണ് ഈ പരീക്ഷണം നടത്തിയതെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ പറയുന്നു. ഇത് ആദ്യമായി ഒരു ജീവിയുടെ ഡി എന്‍ എയില്‍ നിന്നും എച്ച് ഐ വി വൈറസിന്‍റെ എല്ലാ വിധ ലക്ഷണങ്ങളും തുടച്ചു നീക്കിയത് ,
ആന്റിറെട്രോവൈറല്‍ എന്ന മരുന്നാണ് എച്ച്.ഐ.വിക്കെതിരെ ഇപ്പോൾ പ്രധാനമായും ഉപയോഗിക്കുന്നത്. നിരന്തരമായ പരിശോധനകളിലൂടെ ശരീരത്തില്‍ വൈറസിന്റെ അളവ് കണക്കാക്കിയാണ് ചികിത്സ.
ഇതുവഴി വർഷങ്ങളോളം ആയുസ്സ് നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കും. ഇത് പലപ്പോഴും സാധാരണക്കാരെ സംബന്ധിച്ച് അസാധ്യമാണെന്നതാണ് ന്യൂനത. ലോകത്താകെ നിലവില്‍ 35 ദശലക്ഷത്തോളം എച്ച്.ഐ.വി ബാധിതരുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ഇതില്‍ 22 ദശലക്ഷം പേര്‍ക്ക് മാത്രമാണ് ആന്റി റെട്രോവൈറല്‍ മരുന്ന് ലഭ്യമാകുന്നത് തന്നെ.
.രക്ത പരിശോധനയിലൂടെയാണ് എയ്ഡ്സ് രോഗം നിർണയിക്കുന്നത്. കേരളത്തിൽ എല്ലാ ജില്ലകളിലും രോഗനിർണയത്തിനും കൗൺസിലിംഗിനും സൗകര്യമുണ്ട്. രോഗം ഉണ്ടെന്ന് സംശയം തോന്നിയാൽ ഉടൻ തന്നെ ടെസ്റ്റുകൾക്ക് വിധേയരാവണം. .
മൂന്ന് വ്യത്യസ്ത ടെസ്റ്റുകൾ ആവർത്തിച്ചു നടത്തിയാണ് എച്ച്.ഐ.വി അണുബാധ ഉറപ്പിക്കുന്നത്.
പ്രധാന എച്ച്..ഐ.വി പരിശോധനകൾ
1. ആൻറി ബോഡി പരിശോധനകൾ 2. ആർ.എൻ.എ ടെസ്റ്റ് 3. ആൻ്റിബോഡി- ആൻറിജൻ ടെസ്റ്റ്...
2030 ഓടുകൂടി എയ്ഡ്സ് എന്ന വിപത്തിനെ പൂർണ്ണമായും ലോകത്ത് നിന്ന് കെട്ടു കെട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യസംഘടന പ്രവർത്തിക്കുന്നത്
https://www.facebook.com/Malayalivartha


























