പട്ടിയെ കഴിച്ച യുവാവിനെ പോലീസ് പിടികൂടി

അസമിലെ ഗുവാഹത്തിയിൽ അയൽക്കാരൻറെ പട്ടിയെ മോഷ്ടിച്ചു കറി വച്ച് തിന്നതിനു യുവാവ് അറസ്റ്റിലായി. ബുധനാഴ്ച രാത്രിയിലാണ് ഇയാൾ പട്ടിയെ പിടികൂടി കറി വച്ച് തിന്നത്. ബ്രിന്ദബൻ പാത്തിൽ നിന്നും സിമ്രാൻ കുമാരി എന്ന സ്ത്രീയാണ് പരാതിയുമായി പൊലീസിനെ വിളിച്ചത്. അയൽപ്പക്കത്തു വാടകയ്ക്ക് താമസിക്കുന്ന വ്യക്തിയാണ് കുറ്റക്കാർ എന്നവർ പറഞ്ഞു. പോലീസ് എത്തിയപ്പോൾ മണിപ്പൂരിൽ നിന്നും പരീക്ഷയെഴുതാൻ പ്രതിയുടെ വാടക വീട്ടിൽ എത്തിയ മൂന്നു പേർക്കൊപ്പം ഇയാൾ പട്ടി ഇറച്ചി കഴിക്കുകയായിരുന്നു. നാലു പേരെയും പൊലീസ് ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ പ്രതിയെ ഒഴികെ മറ്റു മൂന്നു പേരെയും പോലീസ് വിട്ടയച്ചു. ഐപിസി 429 (വളർത്തുമൃഗത്തെ കൊലപ്പെടുത്തൽ) , 379(മോഷണം) വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
https://www.facebook.com/Malayalivartha


























