കോണ്‍ഗ്രസ്സിന്റെ അംഗബലം കുറയുന്നു... കോണ്‍ഗ്രസ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസ് എം.എല്‍.എ.സ്ഥാനം രാജിവെച്ചു

കോണ്‍ഗ്രസ് എം.എല്‍.എ.മാരായ അല്‍പേഷ് താക്കൂറും ദല്‍വാല്‍ സിങ് സലയും രാജിവെച്ചു. രാജ്യസഭ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികള്‍ക്കെതിരേ വോട്ട് ചെയ്യുകയും അത് പരസ്യമായി പ്രസ്താവിക്കുകയും ചെയ്തിരുന്ന ആളാണ് അല്‍പേഷ്.'കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ എന്റെ വോട്ടിന്റെ പേരില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു.
അപ്പോള്‍ തന്നെ നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ ഞാന്‍ ആര്‍ക്കാണ് വോട്ട് ചെയ്തിരിക്കുകയെന്ന്, എന്നാണ് വോട്ട് ചെയ്ത ശേഷം അല്‍പേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.ലോകസ്ഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഒഴിവ് വന്ന രണ്ട് രാജ്യസഭ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരേ വോട്ട് ചെയ്തതിന് ശേഷമായിരുന്നു അല്‍പേഷിന്റെ പ്രതികരണം.
'കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളെ വീണ്ടും വീണ്ടും അപമാനിക്കുകയാണുണ്ടായത്. പാര്‍ട്ടിയിലെ നേതൃനിരയിലുള്ളവര്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ പരിഗണിക്കാറില്ല. ഇതെല്ലാം കണക്കിലെടുത്ത് എന്റെ കോണ്‍ഗ്രസ് എം.എല്‍.എ.സ്ഥാനം ഞാന്‍ രാജിവെക്കുകയാണ്.' അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























