കര്‍ണാടകയില്‍ കോണ്‍ഗ്രസ് നിലംപരിശായി; ഇനി അവിടെയും ബിജെപിയുടെ വിളയാട്ടം; 14 എം എല്‍ എ മാരുടെ രാജിയില്‍ ഞെട്ടിവിറച്ച് കോണ്‍ഗ്രസ്

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ദള്‍ സഖ്യത്തിലെ എംഎല്‍എമാരുടെ കൂട്ടരാജി ഞെട്ടിപ്പിക്കുന്നതാണെന്നു മന്ത്രി ഡി.കെ.ശിവകുമാര്‍. എംഎല്‍എമാര്‍ നിസാര കാരണങ്ങളാണു ചൂണ്ടിക്കാട്ടിയത്. ഇതു രാജിവയ്ക്കാനുള്ള ന്യായീകരണമല്ല. എംഎല്‍എമാരുടെ നിലപാടില്‍ ഞങ്ങള്‍ ഞെട്ടിയിരിക്കുകയാണ് ശിവകുമാര്‍ പറഞ്ഞു.
എംഎല്‍എമാരുടെ രാജിക്കത്ത് വലിച്ചുകീറിയെന്ന ആരോപണത്തോട് ശിവകുമാര്‍ പ്രതികരിച്ചതിങ്ങനെ: 'ഞാനെന്തിനത് ചെയ്യാതിരിക്കണം. എന്നെ ജയിലില്‍ അടയ്ക്കണമെന്ന് അവര്‍ക്കാഗ്രഹമുണ്ടെങ്കില്‍ പരാതി കൊടുക്കട്ടെ. എനിക്കറിയാം വലിയ ഉത്തരവാദിത്തമാണ് ഇതെന്ന്. ഞാന്‍ തയാറാണ്'. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നു ജെഡിഎസ് നേതാവും മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ പിതാവുമായ എച്ച്.ഡി.ദേവെഗൗഡ മാധ്യമങ്ങളോടു പറഞ്ഞു.
14 എംഎല്‍എമാര്‍ ഇതുവരെ രാജിവച്ചിട്ടുണ്ടെന്നു വിമത ജെഡിഎസ് നേതാവ് എച്ച്.വിശ്വനാഥ് പറഞ്ഞു. സഖ്യസര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റിയില്ല. എംഎല്‍എമാരെല്ലാം സ്വമേധയാ രാജിവയ്ക്കുകയായിരുന്നു. ഓപ്പറേഷന്‍ താമരയുമായി ബന്ധമില്ലെന്നും വിശ്വനാഥ് വ്യക്തമാക്കി. സിദ്ധരാമയ്യ മുഖ്യമന്ത്രി ആയാല്‍ രാജി പിന്‍വലിക്കാമെന്ന് ചില എംഎല്‍എമാര്‍ അറിയിച്ചു. സ്പീക്കര്‍ക്കു രാജിക്കത്തു നല്‍കിയ എംഎല്‍എമാര്‍ ഗവര്‍ണര്‍ വാജുഭായ് വാലയേയും കണ്ടു.
എംഎല്‍എമാരുടെ കൂട്ടരാജിക്കു പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറാണെന്നു ബിജെപി പരസ്യമായി നിലപാടെടുത്തു. കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡയാണു സര്‍ക്കാര്‍ രൂപീകരണത്തെപ്പറ്റി സൂചന നല്‍കിയത്. 11 എംഎല്‍എമാര്‍ ശനിയാഴ്ച സ്പീക്കര്‍ക്ക് രാജി നല്‍കിയതിനു പിന്നാലെയാണു ബിജെപി മറുനീക്കം ശക്തമാക്കിയത്.
https://www.facebook.com/Malayalivartha


























